മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി എട്ട് മണിക്ക് തീരുമാനം പ്രഖ്യാപിക്കുമെന്ന് എന്‍.സി.പി.
വൈകീട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അവസാന തീരുമാനം എട്ട് മണിക്ക് പ്രഖ്യാപിക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞു.
ശിവസനേയുമായി സഖ്യമില്ലാതെ സര്‍ക്കാരുണ്ടാക്കാനാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതായും എന്‍.സി.പി അറിയിച്ചു.
അതേസമയം മഹാരാഷ്ട്ര പ്രതിസന്ധിയില്‍ ശിവസേന സുപ്രീം കോടതിയില്‍ ഹരജി നല്‍കി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് സമയം നിഷേധിച്ചതിനെതിരെയാണ് ശിവസേന സുപ്രീം കോടതിയില്‍ പോയത്. ഗവര്‍ണര്‍ ബി.ജെ.പിയോട് പക്ഷപാതം കാട്ടിയെന്നും ശിവസേന പറഞ്ഞു.
അതേസമയം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി അധികാരദുര്‍വിനിയോഗം നടത്തിയിരിക്കുകയാണെന്നും രാഷ്ട്രീയപ്രേരണയ്ക്കനുസരിച്ച് ഭരണഘടനാ തസ്തികകള്‍ ഉപയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വരികയാണെങ്കില്‍ അതിന്റെ ഗുണം ബി.ജെ.പിക്ക് മാത്രമായിരിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌സിലെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ