ആ യാത്രക്ക് ശേഷം മമ്മൂക്ക എന്നെ ഒരു ഹന്‍ഗ്രി ആക്ടര്‍ ആക്കി മാറ്റി: രാജ് ബി.ഷെട്ടി
Entertainment
ആ യാത്രക്ക് ശേഷം മമ്മൂക്ക എന്നെ ഒരു ഹന്‍ഗ്രി ആക്ടര്‍ ആക്കി മാറ്റി: രാജ് ബി.ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th September 2024, 7:56 am

മമ്മൂട്ടിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് രാജ് ബി. ഷെട്ടി. ടര്‍ബോ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ദുബായില്‍ മമ്മൂട്ടിയോടൊപ്പം ഒന്നിച്ച് പോയപ്പോള്‍ ആ യാത്രയില്‍ മുഴുവനായും അദ്ദേഹം ഓരോ കഥാപാത്രങ്ങള്‍ എങ്ങനെയാണ് ചെയ്തതെന്ന് ചോദിക്കുകയായിരുന്നു താനെന്ന് രാജ് ബി.ഷെട്ടി പറയുന്നു.

73 വയസ്സുള്ള ആ നടന്‍ ഇപ്പോഴും അദ്ദേഹത്തിലെ അഭിനേതാവിനെ മെച്ചപ്പെടുത്തികൊണ്ടിരിക്കാന്‍ ശ്രമിക്കുകയാണെന്നും നമ്മൊളൊന്നും അദ്ദേഹത്തിന്റെ അടുത്ത് പോലും എത്തില്ലെന്നും രാജ് ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തെ കണ്ടതിന് ശേഷം താനൊരു മികച്ച അഭിനേതാവായി എന്ന് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ താന്‍ അഭിനയത്തോട് കൂടുതല്‍ വിശപ്പുള്ള നടനായി മാറിയെന്നും അദ്ദേഹം പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യത്യമാക്കിയത്.

‘ഞാന്‍ മമ്മൂക്കയോടൊപ്പം ദുബായില്‍ പോയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ആക്ടിങ് ക്ലാസ് ആയിരുന്നു. ഈ റോള്‍ എങ്ങനെ ചെയ്തു ആ റോള്‍ എങ്ങനെ ചെയ്തു എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍ ആയിരുന്നു ഞാന്‍ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടിരുന്നത്. അദ്ദേഹം വളരെ സന്തോഷത്തോടുകൂടി അതെല്ലാം വിവരിക്കാന്‍ തുടങ്ങി.

രണ്ടു മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഞങ്ങളുടെ ആ സംഭാഷണം തുടര്‍ന്നു. എനിക്ക് അപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അദ്ദേഹത്തോടൊപ്പമുള്ള ആ കൂടിക്കാഴ്ച്ചക്ക് ശേഷം ഞാന്‍ കുറെ കൂടി നല്ല ആക്ടര്‍ ആയി എന്നൊന്നും ഞാന്‍ പറയില്ല പക്ഷെ അഭിനയത്തോട് കുറച്ചുകൂടെ വിശപ്പുള്ള അഭിനേതവായി എന്ന് പറയാം.

കാരണം എനിക്കറിയാം 73 വയസ്സുള്ള ആ നടന്‍ ഇപ്പോഴും അദ്ദേഹത്തിലെ അഭിനേതാവിനെ മെച്ചപ്പെടുത്തികൊണ്ടിരിക്കാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ അദ്ദേഹത്തിന്റെ ഏഴയലത്ത് പോലും എത്തുന്നില്ല. അതുകൊണ്ട് നമ്മള്‍ നമ്മളെ ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തെ കണ്ടതിന് ശേഷം ഞാന്‍ കൂടുതല്‍ ഹന്‍ഗ്രി ആക്ടര്‍ ആയി മാറി,’ രാജ് ബി. ഷെട്ടി പറയുന്നു.

Content Highlight: Raj B Shetty talks about About Mammootty