സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടര്‍ബോ. കാതലിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന സിനിമയാണിത്.
സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടര്‍ബോ. കാതലിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന സിനിമയാണിത്.
മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസിന്റേതാണ്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന മാസ് മസാല എന്റര്‍ടൈനര്‍ എന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്‍ താരനിര അണിനിരക്കുന്നുണ്ട്. കന്നഡയിലെ മികച്ച നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടിയാണ് ചിത്രത്തിലെ വില്ലന്‍. ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ്ങാണ്.
തനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് പറയുകയാണ് രാജ്. ബി. ഷെട്ടി. ഈയിടെ താൻ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നുവെന്നും അതിലെ പ്രകടനം തന്നെ പേടിപ്പെടുത്തിയെന്നും രാജ്. ബി. ഷെട്ടി പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്കയുടെ രാജമാണിക്യം ഞാൻ കണ്ടിട്ടുണ്ട്. അത് കന്നഡയിൽ റീമേക്ക് ആയിട്ടുണ്ട് അവിടെ ബെല്ലാരി നാഗ എന്നാണ് അതിന്റെ പേര്. ഈയിടെ ഞാൻ ഭ്രമയുഗം കണ്ടിരുന്നു.
അതാണ് എനിക്ക് കണ്ടിട്ടുള്ളതിൽ മമ്മൂക്കയുടെ ഏറ്റവും ഇഷ്ടമുള്ള പെർഫോമൻസ്. ടർബോയുടെ സെറ്റിൽ കാണുമ്പോൾ അവർ വേറൊരു ആളാണ്. എന്നാൽ ഭ്രമയുഗം കാണുമ്പോഴാണ് എനിക്ക് മനസിലാവുന്നത് ഇതിൽ പെർഫോമൻസിന്റെ എത്ര റേഞ്ച് ഉണ്ടെന്ന്.
അദ്ദേഹം കഥാപാത്രത്തെ അപ്രോച്ച് രീതിയാണ് വളരെ വ്യത്യസ്തം. അത് കണ്ടപ്പോൾ ശരിക്കും പേടിച്ചു പോയി. ടർബോയിൽ നിന്ന് വിളിച്ചപ്പോൾ എനിക്ക് മനസിലായി, ഇതൊരു നല്ല ടീമാണ്. എന്തുവേണമെങ്കിലും നമുക്ക് ചോദിക്കാം.
സംവിധായകനോട് നമുക്ക് എന്ത് വേണമെങ്കിലും ചോദിക്കാം. പിന്നെ ഇതൊരു വലിയ ക്യാൻവാസിലുള്ള ഒരു എന്റർടൈനർ സിനിമയാണ്. അതുകൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകരുമായി കണക്റ്റ് ആവുമെന്നാണ് എന്റെ പ്രതീക്ഷ,’ രാജ്. ബി. ഷെട്ടി പറയുന്നു.
Content Highlight: Raj.b.shetty Talk About Performance Of Mammootty In Bramayugam