|

ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയെങ്കിലും പ്രതീക്ഷ വറ്റി എന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ സജസ്റ്റ് ചെയ്യുക ആ ചിത്രം: രാജ് ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇഷ്ടപെട്ട മൂന്ന് സിനിമകളെ പ്രേക്ഷകര്‍ക്ക് വേണ്ടി സജസ്റ്റ് ചെയ്യുകയാണ് സംവിധായകനും നടനുമായ രാജ് ബി. ഷെട്ടി. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നോട് മൂന്ന് സിനിമകള്‍ നിര്‍ദ്ദേശിക്കാനാണ് പറഞ്ഞിട്ടുള്ളത്. എനിക്കിഷ്ടപ്പെട്ട കുറച്ച് സിനിമകളെ കുറിച്ച് ഞാന്‍ പറയാം. ആദ്യത്തേത് ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് എന്ന സിനിമയാണ്. 2022ലാണ് ഈ സിനിമ ഇറങ്ങിയത്. നെറ്റ്ഫ്‌ളിക്‌സില്‍ നിങ്ങള്‍ക്ക് ഈ സിനിമ കാണാന്‍ കഴിയും.

ആ സിനിമയുടെ തുടക്കത്തില്‍ ഒരു മ്യൂസിക്കുണ്ട്. അത് നമ്മളെ ആ സിനിമയുടെ ടോട്ടല്‍ മൂഡിലേക്ക് വലിച്ചിടും. ആര്‍മിയില്‍ ജോയിന്‍ ചെയ്യുന്ന കൗമാരക്കാരെ കുറിച്ചാണ് ആ സിനിമ പറയുന്നത്. അവര്‍ ആര്‍മിയില്‍ ജോയിന്‍ ചെയ്യുന്നതിന് ശേഷം അവരുടെ ജീവിതം തന്നെ മാറിമറിയും. അത് വളരെ മനോഹരമായിട്ടുള്ള സിനിമയാണ്.

എന്റെ ഫേവറിറ്റ് സംവിധായകനാണ് മാര്‍ട്ടിന്‍ സ്‌കോര്‍സെസ്. അതുകൊണ്ട് അദ്ദേഹത്തോട് കുറച്ച് ഫേവറിസം ഉണ്ട് എനിക്ക്. അദ്ദേഹത്തിന്റെ സിനിമയില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രം റെയ്ജിങ് ബുള്‍ ആണ്. അതുമല്ലെങ്കില്‍ അദ്ദേഹത്തിന്റെ തന്നെ ടാക്‌സി ഡ്രൈവര്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുള്ളത് റോബര്‍ട്ട് ഡി നിറോ ആണ്.

അദ്ദേഹം ടാക്‌സി ഡ്രൈവര്‍ എന്ന സിനിമ ചെയ്തപ്പോള്‍ ഇതില്‍ ഇവിടെ അഭിനയം എന്നാണ് തോന്നിയത്. അത്രയും അടിപൊളിയായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് ആ രണ്ടില്‍ ഏത് വേണമെങ്കിലും കാണാം.

ഈ രണ്ട് സിനിമയും കുറച്ചുകൂടെ ബ്രൂട്ടലും വൈലന്റും ആണ്, പക്ഷെ നല്ല സിനിമകളാണ്. ഒരു പോസിറ്റീവായ സിനിമയാണ് ഇനി നിങ്ങള്‍ക്ക് കാണാന്‍ ആഗ്രഹമെങ്കില്‍ ഞാന്‍ സജസ്റ്റ് ചെയ്യുക ദി ഷോഷാങ്ക് റിഡംപ്ഷന്‍. ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയെങ്കിലും പ്രതീക്ഷ വറ്റി എന്ന് തോന്നുകയാണെങ്കില്‍, ഹോപ്പ് ഈസ് എ ഗുഡ് തിങ്ക്,’രാജ് ബി. ഷെട്ടി പറയുന്നു.

Content highlight: Raj B Shetty suggest his favorite films

Latest Stories