| Friday, 13th December 2024, 1:32 pm

ആണുങ്ങള്‍ കരയണം, നമ്മളത് നോര്‍മലൈസ് ചെയ്യുകയും വേണം: രാജ് ബി. ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും ഒരുപോലെ വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ നടനാണ് രാജ് ബി. ഷെട്ടി.

ആണുങ്ങള്‍ കരയണമെന്നും നമ്മള്‍ അത് നോര്‍മലൈസ് ചെയ്യണമെന്നും പറയുകയാണ് നടന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ രുധിരത്തിന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണുങ്ങള്‍ കരയില്ല, അവര്‍ ആത്മഹത്യ ചെയ്യാറാണെന്ന് പറയുന്ന രാജ് ഡിപ്രഷനിലേക്ക് പോകുന്നവരിലും ആത്മഹത്യ ചെയ്യുന്നവരിലും കൂടുതലും ആണുങ്ങളാണെന്നും പറയുന്നു. അവര്‍ വിഷമം പുറത്ത് കാണിച്ചാല്‍ തോറ്റുപോയെന്നാണ് സമൂഹം പറയുകയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ആ പ്രഷറില്‍ ഈ സമൂഹം ഒരുപാട് ആണുങ്ങളെ കൊല്ലുന്നുണ്ടെന്നും രാജ് പറഞ്ഞു.

‘ആണുങ്ങള്‍ കരയില്ല, അവര്‍ ആത്മഹത്യ ചെയ്യാറാണ്. മെന്റല്‍ ഹെല്‍ത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ ഡിപ്രഷനിലേക്ക് പോകുന്നവരിലും ആത്മഹത്യ ചെയ്യുന്നവരിലും കൂടുതലും ആണുങ്ങളാണ്. എന്തുകൊണ്ടാണ് അത്?

സിഗ്മ കാരണമാണ്. ആണുങ്ങള്‍ കരയരുതല്ലോ. അവര്‍ക്ക് വിഷമം പുറത്ത് കാണിക്കാന്‍ സാധിക്കില്ലല്ലോ. അവര്‍ ഹാര്‍ഡാണ്. കരഞ്ഞാല്‍ തോറ്റുപോയെന്നാകും. തോല്‍ക്കില്ലെന്ന് പ്രൂവ് ചെയ്യേണ്ടവരാണ് ആണുങ്ങള്‍.

എന്നാല്‍ എന്തിനാണ് ശരിക്കും അങ്ങനെയൊരു പ്രഷര്‍. ആ പ്രഷറില്‍ ഈ സമൂഹം ഒരുപാട് ആണുങ്ങളെ കൊല്ലുന്നുണ്ട്. എനിക്ക് തോന്നുന്നത് ആണുങ്ങള്‍ കരയണം എന്നാണ്. നമ്മള്‍ അത് നോര്‍മലൈസ് ചെയ്യുകയും വേണം,’ രാജ് ബി. ഷെട്ടി പറയുന്നു.

രുധിരം:

രുധിരം എന്ന മലയാള സിനിമയാണ് രാജ് ബി. ഷെട്ടിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തിയത്.

Content Highlight: Raj B Shetty Says Men Should Cry And We Should Normalize It

Latest Stories

We use cookies to give you the best possible experience. Learn more