ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കേരളത്തിന് പുറത്ത് ഭ്രമയുഗം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടിയും ഗംഭീരപ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി. ഈ വര്‍ഷം താന്‍ കണ്ട മികച്ച സിനിമകളിലൊന്നായിരുന്നു ഭ്രമയുഗമെന്ന് രാജ് ബി. ഷെട്ടി പറഞ്ഞു. ആ സിനിമയില്‍ മമ്മൂട്ടി ചെയ്തതൊക്കെ തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ താത്പര്യമില്ലെന്നും രാജ് ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി ചെയ്ത് വെച്ചതിന്റെ പത്ത് ശതമാനം പോലും തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യം നന്നായി ഉണ്ടെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. അദ്ദേഹം ചെയ്തത് താനും ചെയ്യുമെന്നും എന്നാല്‍ അത് താന്‍ പോലും കാണില്ലെന്നും രാജ് കൂട്ടിച്ചേര്‍ത്തു. ഷൂട്ട് ചെയത് ഉടനെ അതെല്ലാം ഡിലീറ്റ് ചെയ്യുമെന്നും അത്തരം കഥാപാത്രം വെറുതെയെങ്കിലും ചെയ്തുനോക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും രാജ് ബി. ഷെട്ടി പറഞ്ഞു. ദ നെക്സ്റ്റ് 14 മിന്‍സിനോട് സംസാരിക്കുകയായിരുന്നു രാജ് ബി. ഷെട്ടി.
‘ഈ വര്‍ഷം കണ്ട മലയാളസിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ഭ്രമയുഗം. മമ്മൂട്ടി സാറിന്റെ അസാധ്യ പെര്‍ഫോമന്‍സാണ് ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്. അതില്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ എനിക്കും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് ഒരിക്കലും ലോകത്തിന് മുന്നില്‍ കാണിക്കില്ല. ആ സീനെല്ലാം ഞാന്‍ പെര്‍ഫോം ചെയ്യുന്നത് ഷൂട്ട് ചെയ്ത് വെക്കും. ഞാന്‍ പോലും അത് കാണാന്‍ കൂട്ടാക്കില്ല. അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യും.
മമ്മൂട്ടി സാര്‍ ചെയ്ത് വെച്ചതിന്റെ പത്ത് ശതമാനം പോലും എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. പിന്നെ എന്തിനാണ് അത് ഷൂട്ട് ചെയ്തതെന്ന് ചോദിച്ചാല്‍ എന്റെ ഒരു ചെറിയ ആഗ്രഹമാണ്. ഭ്രമയുഗം പോലൊരു കഥയും അതില്‍ മമ്മൂട്ടി സാര്‍ ചെയ്തതുപോലെ ഒരു ക്യാരക്ടറും. അപ്പോള്‍ എനിക്കും അത് ചെയ്യാന്‍ പറ്റുമോ എന്ന് ട്രൈ ചെയ്യാന്‍ വേണ്ടി മാത്രമാണ്. രാജ് ബി. ഷെട്ടി പറഞ്ഞു.
Content Highlight: Raj B Shetty says he wish to do what Mammootty did in Bramayugam movie