ടര്‍ബോയില്‍ മമ്മൂക്ക ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ ലോകം തന്നെ മാതൃകയാക്കേണ്ടതാണെന്ന് കന്നഡ താരം രാജ്.ബി. ഷെട്ടി. ടര്‍ബോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എല്ലാവരും പറയുന്നത് ഈ പ്രായത്തിലും മമ്മൂക്ക ആക്ഷന്‍ ചെയ്യുന്നതിനെക്കുറിച്ചാണ്.
പക്ഷേ അതിനെക്കാള്‍ തന്നെ അത്ഭുതപ്പെടുത്തിയത് ഈ പ്രായത്തിലും അദ്ദേഹം വര്‍ക്കിനോട് കാണിക്കുന്ന പാഷനാണെന്നും രാജ്.ബി. ഷെട്ടി പറഞ്ഞു. എല്ലാവരും അദ്ദേഹത്തിന്റെ പ്രായത്തിനെ മാത്രമാണ് എടുത്തു പറയുന്നതെന്നും അദ്ദേഹത്തിന്റെ ടാലന്റിനെയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്നും രാജ്.ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു.
‘എല്ലാവരും പറയുന്ന കാര്യമാണ് ഈ 72ാം വയസിലും അദ്ദേഹം ആക്ഷന്‍ സീനുകള്‍ ചെയ്യുന്നുവെന്ന്. പക്ഷേ ഈ സിനിമയില്‍ ചെയ്ത ആക്ഷനുകള്‍ അദ്ദേഹത്തിന്‍ഡറെ 40ാം വയസില്‍ ചെയ്യുകയാണെങ്കിലും അത് അത്ഭുതകരമായ കാര്യമാണ്. എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന്റെ പ്രായത്തിന് മാത്രമാണ് എല്ലാവരും കൊടുക്കുന്നത്.
മമ്മൂക്കയുടെ ടാലന്റും, പാഷനുമാണ് ഇതില്‍ പ്രധാനം. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡി നെപ്പറ്റിയൊന്നും ആരും സംസാരിക്കുന്നില്ല. അതൊക്കെയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. ഇതുപോലെയൊക്കെ നമുക്ക് ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല, പക്ഷേ ആര്‍ക്കെങ്കിലും ഇതുപോലെ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് മമ്മൂക്കക്ക് മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ.
ആ ഒരു കാര്യത്തില്‍ നമ്മള്‍ എല്ലാവര്‍ക്കും അദ്ദേഹത്തോട് വലിയ റെസ്‌പെക്ടാണ് ഉള്ളത്. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നിന്ന് മാറി ആര്‍ട്‌സിറ്റ് എന്ന നിലയില്‍ അദ്ദേഹം സ്വന്തം സാധ്യതകളെ വലുതാക്കുകയാണ്. ഈയൊരു കാര്യത്തില്‍ അദ്ദേഹത്തെ ലോകം മാതൃകയാക്കണമെന്നാണ് എന്റെ അഭിപ്രായം,’ രാജ്.ബി. ഷെട്ടി പറഞ്ഞു.
Content Highlight: Raj B Shetty saying that Mammootty’s passion towards cinema is an example to the world