ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം സിനിമകള്‍ ചെയ്ത റെക്കോഡ് മമ്മൂട്ടിക്കാണെന്നും അത് എങ്ങനെയാണ് അദ്ദേഹം ചെയ്തതെന്ന തനിക്കറിയില്ലെന്നു കന്നഡ താരം രാജ്.ബി. ഷെട്ടി. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്.ബി. ഷെട്ടി ഇക്കാര്യം പറഞ്ഞത്. ഒരു വര്‍ഷം 36 സിനിമ മമ്മൂട്ടി ചെയ്തിട്ടുണ്ടെന്ന് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു.
ഒരു മാസം കൊണ്ട് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ 12 സിനിമ മാത്രമേ ചെയ്യാന്‍ പറ്റുള്ളൂവെന്നും, ഇനി ഒരു മാസം രണ്ട് സിനിമ വെച്ച് ചെയ്താല്‍ 24 സിനിമ മാത്രമേ ആകുള്ളൂവെന്നും രാജ്.ബി. ഷെട്ടി പറഞ്ഞു. ഒരേ സമയം രണ്ട് സിനിമകള്‍ ചെയ്യുമ്പോള്‍ അദ്ദേഹം എങ്ങനെയാകും ഉറങ്ങുക എന്നൊക്കെ ആലോചിച്ചുവെന്നും ഇത്രയും സിനിമകള്‍ ചെയ്തത് എങ്ങനെയാണെന്ന് ദൈവത്തിന് മാത്രമേ അറിയുള്ളൂവെന്നും രാജ്.ബി. ഷെട്ടി കൂട്ടിച്ചേര്‍ത്തു.
‘ഒരു വര്‍ഷം ഏറ്റവുമധികം സിനിമകള്‍ ചെയ്തതിന്റെ റെക്കോഡ് മമ്മൂക്കക്കാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 36 സിനിമ അദ്ദേഹം ഒരു വര്‍ഷം കൊണ്ട് ചെയ്തു തീര്‍ത്തിട്ടുണ്ട്. എങ്ങനെയാണ് അത് ചെയ്തതെന്ന് ദൈവത്തിന് മാത്രമേ അറിയുള്ളൂ. എനിക്ക് അത് അറിയില്ല. അതിനെപ്പറ്റി കുറേ ആലോചിച്ചു.
ഒരു മാസം ഒരു സിനിമ വെച്ച് ചെയ്താല്‍ 12 സിനിമ ചെയ്യാം. രണ്ട് സിനിമ വെച്ച് ചെയ്യുകയാണെങ്കില്‍ 24 സിനിമയേ ആകുള്ളൂ. ഇനി ഒരേ സമയം രണ്ട് സിനിമ ചെയ്യുകയാണെങ്കില്‍ അദ്ദേഹം എപ്പോഴാകം ഉറങ്ങുക? പണ്ടൊക്കെ 10 ദിവസം കൊണ്ട് ഒരു സിനിമ ചെയ്തു തീര്‍ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ 36 സിനിമകള്‍ ചെയ്തു തീര്‍ത്താല്‍ അദ്ദേഹം എപ്പോഴാണ് വീട്ടില്‍ പോവുന്നത്? ഇതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ തല ഒരു പരുവമാകും,’ രാജ്.ബി. ഷെട്ടി പറഞ്ഞു.
Content Highlight: Raj B Shetty saying that he wondered when he knows that Mammootty acted in 36 films in a year