| Tuesday, 21st November 2023, 10:15 pm

ടര്‍ബോയില്‍ രാജ് ബി. ഷെട്ടി; പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’യിലൂടെ കന്നഡ താരം രാജ് ബി. ഷെട്ടി മലയാളത്തിലേക്കെത്തുന്നു.

ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ഇക്കാര്യം നിര്‍മാതാക്കള്‍ അറിയിച്ചത്. തെലുങ്ക് നടന്‍ സുനിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

താരത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പേരുകള്‍ വരും ദിവസങ്ങളിലായി വെളിപ്പെടുത്തും.

‘ഗരുഡ ഗമന വൃഷഭ വാഹന’ (2021), ‘കാന്താര’ (2022), ‘777 ചാര്‍ലി’ (2022) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരമാണ് രാജ് ബി. ഷെട്ടി.

മമ്മുട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും, ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്.

കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ. & അഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍. കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്.

Content Highlight: Raj B Shetty Is Coming To Malayalam Movie Through Turbo

We use cookies to give you the best possible experience. Learn more