മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ മുഴുവന്‍ അപ്രസക്തമാക്കിക്കൊണ്ട് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുഴുവന്‍ തെരുവിലിറങ്ങി എങ്ങനെ പ്രതികരിക്കണമെന്ന് മുതിര്‍ന്നവരെ പഠിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന പ്രക്ഷോഭമാണ് ഇവിടെ നടന്നത്. അതിനാല്‍ വളരെ ജൈവികമായിട്ടുള്ള പ്രക്ഷോഭമായാണ് ഇതിനെ കാണുന്നത്. അരുന്ധതി റോയിയെ പോലുള്ള ഒരു സെലിബ്രിറ്റിക്കും ഈ സമരത്തെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞില്ല.[]
ഒരു സംഘടിത രൂപമില്ല എന്നൊക്കെ പോരായ്മയായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അത് അതിന്റെ ഗുണപരമായ കാര്യങ്ങളായാണ് വിലയിരുത്തപ്പെടേണ്ടത് എന്ന് ഞാന്‍ കരുതുന്നു.
കാരണം ഒരു നേതാവിന്റെ കീഴില്‍ പ്രത്യേകമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് ചെയ്യുന്ന വ്യവസ്ഥാപിത സമരത്തിനപ്പുറത്തേക്ക് മനുഷ്യര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും അത് മനസ്സിലാക്കുന്നതില്‍ നിലനില്‍ക്കുന്ന സംഘടനകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നും ലോകത്തെ അറിയിക്കുന്ന നിമിഷമായാണ് ഇതിനെ തിരിച്ചറിയേണ്ടത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കലാപത്തെ ഹൈജാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് ഇതിന്റെ ജൈവിക ഗുണം കൊണ്ടാണ്. അത്രമാത്രം ജൈവികമായ ഒരു പ്രക്ഷോഭം പുറമേ നിന്നുള്ള ആഹ്വാനം കൂടാതെ യുവാക്കളില്‍ നിന്ന് ഉണ്ടായിട്ട് വരണമെങ്കില്‍ അതിന് തക്കതായ കാരണം ഇവിടെ ഉണ്ടായിരിക്കണമെന്നത് നമ്മള്‍ മനസ്സിലാക്കണം.
അതിനെ ഒരു സംഭവം എന്ന രീതിയിലല്ല നമ്മള്‍ തിരിച്ചറിയേണ്ടത്. ഇന്നത്തെ കുട്ടികള്‍ നടത്തുന്ന കലാപം അവര്‍ ജനിക്കുന്നതിന് മുമ്പേ ഉണ്ടായിട്ടുള്ള കാരണങ്ങളുടെ ചരിത്രപരമായ തുടര്‍ച്ച സംഭവിക്കുന്ന ഒരു മുഹൂര്‍ത്തമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ സ്വാതന്ത്ര്യത്തെ കുറിച്ച് ഇവിടുത്തെ മനുഷ്യര്‍ക്കുണ്ടായിരുന്ന സങ്കല്‍പ്പത്തെ മുഴുവന്‍ തകര്‍ത്തുകൊണ്ടാണ് ഭരണം നടന്നത്.
പലതരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. ലോകത്താകമാനം ഗ്ലോബലൈസേഷന്റെ ഭാഗമായിക്കൊണ്ട് വാള്‍സ്ട്രീറ്റ് കലാപവും മുല്ലപ്പൂ വിപ്ലവവുമൊക്കെ നടക്കുന്നുണ്ട്. പല രാഷ്ട്രങ്ങളില്‍ പല കാരണങ്ങളാല്‍ ഇത്തരത്തിലുള്ള ജനമുന്നേറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഇന്ത്യയില്‍ നടന്ന കലാപത്തിന് തക്കതായ കാരണമായി എങ്ങനെയാണ് ഒരു കൂട്ടബലാത്സംഗം മാറുന്നത് എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. 90 മുതല്‍ ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗ്ലോബലൈസേഷന്‍ നയങ്ങളുണ്ട്. അതിന് മുമ്പുണ്ടായിരുന്ന അടിയന്തരാവസ്ഥയുണ്ട്.
ആ കാലഘട്ടങ്ങളില്‍ നിന്നും വിഭിന്നമായി രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാരണങ്ങളില്‍ നിന്ന് മാറി ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണം കലാപത്തിന് നിമിത്തമാകുകയാണ്. അതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത് ജ്യോതി എന്ന 23 കാരി പെണ്‍കുട്ടിക്ക് നേരെ നടന്ന അക്രമത്തിനെതിരെ മാത്രമുണ്ടായ കലാപമല്ലിത്.
മണിപ്പൂരില്‍ ഇന്ത്യന്‍ ആര്‍മി റേപ്പ് അസ് എന്ന ബാനറുമായി സ്ത്രീകള്‍ നഗ്നരായി ആര്‍മി ഹെഡ്ക്വാര്‍ടേഴ്‌സിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ‘ഇന്ത്യന്‍ ആര്‍മി’എന്നാണ് അവര്‍ പറയുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഇന്ത്യന്‍ ആര്‍മി എന്ന് പറയുമ്പോള്‍ ഇന്ത്യ എന്നത് ഒരു അപര രാജ്യമായി മാറുകയാണ്.
കാലാകാലമായി ഒറീസയിലും ബിഹാറിലും മണിപ്പൂരിലുമൊക്കെ നിരവധി ജ്യോതിമാര്‍ നടുറോഡില്‍ വെച്ച് അപമാനിക്കപ്പെട്ടതിനോടുള്ള ജനങ്ങളുടെ പ്രതികരണമാണിത്.
മണിപ്പൂരില്‍ ഇന്ത്യന്‍ ആര്‍മി റേപ്പ് അസ് എന്ന ബാനറുമായി സ്ത്രീകള്‍ നഗ്നരായി ആര്‍മി ഹെഡ്ക്വാര്‍ടേഴ്‌സിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് “ഇന്ത്യന്‍ ആര്‍മി”എന്നാണ് അവര്‍ പറയുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഇന്ത്യന്‍ ആര്‍മി എന്ന് പറയുമ്പോള്‍ ഇന്ത്യ എന്നത് ഒരു അപര രാജ്യമായി മാറുകയാണ്.
ഇന്ത്യയെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത രാജ്യമായാണ് അവര്‍ കണ്ടത്. ഇപ്പോഴുള്ളത് നമ്മുടെ പട്ടാളക്കാരോ നമ്മുടെ രാഷ്ട്രമോ അല്ല. ജീവിക്കുന്നത് മറുദേശത്താണ് എന്നുള്ളത് അവിടുത്തെ സ്ത്രീകള്‍ ഇത് തിരിച്ചറിയുകയും ഞങ്ങളെ ബലാത്സംഗം ചെയ്‌തോളു എന്ന് മനോരമയുടെ ബലാത്സംഗത്തിനും വധത്തിനും ശേഷം ഇന്ത്യന്‍ പട്ടാളത്തെ വെല്ലുവിളിക്കുകയും ചെയ്തു. അത്തരത്തിലാണ് അവിടുത്തെ കലാപങ്ങള്‍ രൂപപ്പെട്ടുവന്നതെന്ന് വ്യക്തം.
അങ്ങനെ തൂത്തെറിയപ്പെടേണ്ട ഒരു സമൂഹമായി സ്ത്രീകളെ കാലാകാലങ്ങളായി മാറ്റിയെടുത്തതിന്റെ ഉത്തരവാദിത്വം ഇവിടുത്തെ ഭരണകൂടത്തിന്റേതാണ്. പ്രതിപക്ഷവും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമുള്‍പ്പെട്ടതാണ് ഇവിടുത്തെ സ്റ്റേറ്റ്. അത്‌കൊണ്ടാണ് ഏതെങ്കിലും വിദേശ രാജ്യത്തോട് യുദ്ധം ചെയ്യുന്നത് പോലെ നമ്മുടെ യുവാക്കളോട് ഭരണകൂടം പെരുമാറിയത്.
ചെറിയ ആയുധം പോലും ഇല്ലാത്ത കുട്ടികളോടാണ് ഇന്ത്യന്‍ ഭരണകൂടം യുദ്ധത്തിന് ഇറങ്ങിയത്. എന്തിനെയാണ് ഇവര്‍ ഭയക്കുന്നത്? കാരണം പ്രതിപക്ഷ നേതൃത്വത്തിലുള്ള സമരമല്ല. അങ്ങനെയൊരു സമരമായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സര്‍ക്കാറിന് സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയുമായിരുന്നു. കാരണം ഭരണകക്ഷി മാത്രമല്ല പ്രതിപക്ഷവും സ്റ്റേറ്റാണ്.
സ്ത്രീ സംവരണബില്‍ കീറിക്കളഞ്ഞ ഇവരാണ് ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയും അതിവേഗത്തില്‍ ആഗോളവല്‍ക്കരണ നയങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നത്.
അവര്‍ക്ക് ലാഭകരമായ കാര്യങ്ങള്‍ മാത്രമാണ് അവര്‍ പാസാക്കുന്നത്. ഇതിന്റെ വിഹിതങ്ങള്‍ അവര്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഭരണകൂടം നിലനില്‍ക്കുന്നത്. ഇതിനെയാണ് നമ്മള്‍ ജനാധിപത്യം എന്ന് വിളിക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
ഇവിടെയുള്ള ചെറുതും വലുതുമായ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും റെയ്‌സീന കുന്നിലെ കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യാതൊരു അവകാശവും അര്‍ഹതയുമില്ല. അവര്‍ ജനങ്ങളുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുണ്ട്. അതിന് ശേഷമേ ഒരു അഭിപ്രായം പറയേണ്ടതുള്ളൂ.[]
ഇവിടെ സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ ഒരാള്‍ രാജ്യസഭയുടെ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ ആ രാജ്യസഭയിലെ അംഗമായിരിക്കുന്നതില്‍ യാതൊരു ലജ്ജയും തോന്നാതെ പ്രതിപക്ഷത്താണെന്ന് പറഞ്ഞ് കൊണ്ട് സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ ഒരു ഇരട്ടത്താപ്പുണ്ട്.
ടി.എന്‍ സീമയെ പോലെയും പി.രാജീവിനെ പോലെയുമുള്ളവര്‍ ആരാണ് അവരുടെ ഉപാധ്യക്ഷന്‍ എന്ന് ആലോചിക്കേണ്ടതുണ്ട്. എങ്ങനെയാണ് സൂര്യനെല്ലി പോലെ ഏറെ പ്രമാദമായ കേസുകളിലെ, കോടതികളില്‍ വിചാരണ പോലും ചെയ്യപ്പെടാതെ കുറ്റവിമുക്തനായ ഒരാളുടെ കീഴില്‍ ഇരിക്കാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയില്ലാതിരിക്കുകുയും അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുകയും പിന്നീട് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്ന് നടിക്കുകയും ചെയ്യുന്നത്.
കേരളത്തില്‍ സി.പി.ഐ.എമ്മിന്റെ വക്കീലാണ് പി. ശശി. ശശിക്കെതിരെ ഉയര്‍ന്നിട്ടുള്ള സ്ത്രീപീഡനങ്ങള്‍ ഏത് പോലീസ് സ്‌റ്റേഷനിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്തരമലബാറില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളുടെയും മറ്റും ഉത്തരവാദിത്തത്തില്‍ നിന്ന് എങ്ങനെയാണ് സി.പി.ഐ.എമ്മിന് രക്ഷപ്പെടാന്‍ സാധിക്കുക. ഇതൊക്കെ ജനങ്ങള്‍ക്കറിയാം.
2004 ല്‍ കവിയൂര്‍ കിളിരൂര്‍ കേസുകള്‍ പുറത്ത് വന്ന സമയത്ത് അതേറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാന്ദനാണ്. അടുത്ത തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം മുഖ്യമന്ത്രി പഥത്തിലേക്ക് കയറിയത് സ്ത്രീ പീഡകരെയൊക്കെ കൈയ്യാമം വെച്ച് തെരുവിലൂടെ നടത്തും എന്ന് പറഞ്ഞു കൊണ്ടാണ്.
കൊട്ടിയത്തെ ഷൈനിയേയും കിളിരൂലെ ശാരിയേയും മുന്‍നിര്‍ത്തി കേരളത്തിലെ സ്ത്രീ സമൂഹത്തെ വശീകരിച്ചാണ് വി.എസ് എന്ന മുഖ്യമന്ത്രി ഇവിടെ രൂപപ്പെടുന്നത്. എന്നിട്ട് എന്ത് നീതിയാണ് അച്യുതാനന്ദന്‍ ഇവരോട് കാണിച്ചത്.
കിളിരൂരിലെ ശാരിക്ക് കിട്ടിയ നീതി എന്ന് പറഞ്ഞാല്‍ ശാരി മരിച്ച നവംബര്‍ 13 ന് ക്ലിഫ് ഹൗസിന് മുന്നില്‍ സത്യാഗ്രഹമിരുന്ന ശാരിയുടെ അച്ഛനെയും അമ്മയേയും കുഞ്ഞിനെയും അറസ്റ്റ് ചെയ്തു എന്നതിലപ്പുറം എന്താണ് ഇവര്‍ ചെയ്തത്.
വൈദ്യസഹായത്തോടെ നടന്ന കൊലപാതകമാണ് ശാരിയുടേതെന്ന് ഇവിടുത്തെ ചെറിയ കുട്ടിക്ക് പോലും അറിയാവുന്നതാണ്. ശാരി ആശുപത്രിയില്‍ കിടന്ന മൂന്ന് മാസം ഓരോ നിമിഷവും എത്രമാത്രം ഉത്കണ്ഠാകുലമായിരുന്നു!
പിന്നീടുണ്ടായ സൗമ്യയുടേയും ജ്യോതിയുടേയും അവസ്ഥകളേക്കാള്‍ ഉത്ക്കണ്ഠയോടെ നമ്മള്‍ അതറിഞ്ഞിട്ടുണ്ട്. സുഖപ്രസവം ഒരു പെണ്‍കുട്ടിയുടെ മരണകാരണമായിത്തീരുന്നു.
ഐസ്‌ക്രീം കേസില്‍ ജുഡീഷ്യറി മുഴുവന്‍ വിലക്കെടുക്കപ്പെടുന്നതും നമ്മള്‍ കണ്ടു. ഇതിനൊക്കെ ഭരണകക്ഷികള്‍ക്കും പ്രതിപക്ഷത്തിനും സാധിക്കുന്നത് ഇവരുടെ കൈയില്‍ അധികാരമിരിക്കുന്നത് കൊണ്ടാണ്.
എന്നാല്‍ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് കേരളത്തില്‍ രണ്ട് പെണ്‍കുട്ടികളെ മാവേലിക്കരയില്‍ വെച്ച് അറസ്റ്റ് ചെയ്തു. എത്ര പെട്ടെന്നാണ് അവര്‍ക്കത് സാധിച്ചത്.മാവോയിസ്റ്റ് ബന്ധമുള്ളവരുടെ മക്കളാണ് എന്നുള്ളത് കൊണ്ട് മാത്രമാണ് അവരെ അറസ്റ്റ് ചെയ്തത്. അവരുടെ 75 വയസ്സുള്ള മുത്തശ്ശി ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ടി വന്നു ഇവരെ പുറത്ത് കൊണ്ടുവരാന്‍.
2005 ജനുവരി 20 ല്‍ സൂര്യനെല്ലികേസില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി വരുന്നത് കുട്ടിയുടെ സ്വഭാവഹത്യ നടത്തിക്കൊണ്ടാണ്. കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നാരോപിച്ച് കൊണ്ട് ധര്‍മരാജനെ പോലെ ഒരാള്‍ക്ക് മാത്രം നാമമാത്ര ശിക്ഷ നല്‍കിക്കൊണ്ട് മറ്റെല്ലാവരേയും കുറ്റവിമുക്തരാക്കുകയാണ് ചെയ്തത്. വളരെ കുപ്രസിദ്ധമായ വിധിയായിരുന്നു അത്.
അന്ന് കലാപമുയര്‍ത്തിയ ഇടതുപക്ഷം പിന്നീടെന്താണ് ചെയ്തത്. അങ്ങനെ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും സ്ത്രീകള്‍ക്ക് യാതൊരു വിധ നീതിയും നടപ്പിലാകാക്കാന്‍ സാധിക്കാത്തവരാണ് ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍.
ഈ ചോദ്യത്തിനൊക്കെ മറുപടി പറഞ്ഞിട്ട് മതി സിവില്‍ സമൂഹം നടത്തുന്ന ഒരു ജൈവികസമരത്തില്‍ അഭിപ്രായം പറയുന്നത്. ഒരുവിശ്വാസ്യതയുമില്ലാത്ത ഇവരുടെ അഭിപ്രായങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തിനാണ് മുഖവിലയ്‌ക്കെടുക്കുന്നത്. പോലീസും ഭരണകൂടവും എന്തുമാത്രം അനാസ്ഥയോടെയാണ് ഇതില്‍ ഇടപെട്ടതെന്ന് നമ്മള്‍ കണ്ടതാണ്.
ഭരണകൂട സ്ഥാപനങ്ങളും ജനങ്ങളുടെ അവകാശങ്ങളും
പോലീസും ഭരണകൂടവും എന്തുമാത്രം അനാസ്ഥയോടെയാണ് ഇതിലിടപെട്ടതെന്ന് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് കേരളത്തില്‍ രണ്ട് പെണ്‍കുട്ടികളെ മാവേലിക്കരയില്‍ വെച്ച് അറസ്റ്റ് ചെയ്തു. എത്ര പെട്ടെന്നാണ് അവര്‍ക്കത് സാധിച്ചത്.
മാവോയിസ്റ്റ് ബന്ധമുള്ളവരുടെ മക്കളാണ് എന്നുള്ളത് കൊണ്ട് മാത്രമാണ് അവരെ അറസ്റ്റ് ചെയ്തത്. അവരുടെ 75 വയസ്സുള്ള മുത്തശ്ശി ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ടി വന്നു ഇവരെ പുറത്ത് കൊണ്ടുവരാന്‍.
പ്രധാനമന്ത്രി മുതല്‍ പോലീസിന്റെ ഇങ്ങേയറ്റത്തുള്ളവര്‍ വരെ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതെ ജനങ്ങള്‍ക്കുമേല്‍ അധികാരം പ്രയോഗിക്കുന്ന അവസ്ഥയിലേക്ക് വന്നിരിക്കുന്നു.
ഇവിടുത്തെ ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ സ്ത്രീപീഡനക്കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന അശ്ലീലമായ കാഴച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അനാവശ്യകാര്യങ്ങളില്‍ ഇവര്‍ കാണിക്കുന്ന ജാഗ്രത വേണ്ട കാര്യത്തില്‍ ഇവര്‍ കാണിക്കാതിരിക്കുകയും നടുറോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലും ബസ്സിലും തീവണ്ടിയിലും വിമാനത്തിലും വെച്ച് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് തടയാന്‍ കഴിയാതെ വരികയും ചെയ്യുന്നത് എന്തുകൊണ്ടാണ്.
വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഉണ്ടായില്ലെന്നാണ് സൗമ്യ കൊല്ലപ്പെട്ടപ്പോള്‍ അധികൃതര്‍ പറഞ്ഞത്. ഇങ്ങനെ പൊതു ഇടങ്ങൡ സ്ത്രീകള്‍ ക്രൂരമായി അപമാനിക്കപ്പെടുന്നത് തടയാന്‍ തക്കവണ്ണം പോലീസിനേയും ജുഡീഷ്യറിയേയും പ്രാപ്തമാക്കാന്‍ കഴിയാത്തവരാണ് ഇവിടുത്തെ ഭരണകൂടം.
ഇവിടുത്തെ ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ സ്ത്രീപീഡനക്കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന അശ്ലീലമായ കാഴച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കുഞ്ഞിനെ വില്‍ക്കാന്‍ നിര്‍ബന്ധിതനാകുന്ന ദരിദ്രനായ അച്ഛനെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
പക്ഷേ അങ്ങനെയൊരു സാംസ്‌കാരിക മൂല്യത്തിലേക്ക് നമ്മളെ എത്തിച്ച നേതാക്കന്മാരെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഭയമാണ്. രോഗത്തെ ചികിത്സിക്കാതെ രോഗലക്ഷണത്തെ ചികിത്സിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. പത്ത് മാസം മുതല്‍ എഴുപത് വയസ്സു വരെ പ്രായമായ സത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു.
പീഡനങ്ങളും ഭരണകൂട സ്ഥാപനങ്ങളും
ഒരു ഭാഗത്ത് സാദാചാര പോലീസ്. മറ്റൊരു ഭാഗത്ത് ബലാത്സംഗം. ഓഫീസുകളിലും സ്‌കൂളുകളിലും പോലീസ് സറ്റേഷനുകളിലുമെല്ലാം അവരുടെ ആള്‍ക്കാരുണ്ട്. ഇതില്‍ പോലീസ് ഒട്ടും ജന്റര്‍ സെന്‍സിറ്റീവ് അല്ലാത്ത ഒരു വിഭാഗമാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
അതിനകത്ത് നില്‍ക്കുന്ന സ്ത്രീകളായ പോലീസുകാര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണ് വിനയയെ പോലുള്ളവര്‍ തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കിയത്. ഒരു സ്ത്രീ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ പെരുമാറുന്ന വിധമെന്താണ്.
അവിടുത്തെ ഒരു ലോക്കല്‍ രഷ്ട്രീയ നേതാവ് ഫോണില്‍ വിളിച്ചാല്‍ പോലും ഓച്ഛാനിച്ചു നില്‍ക്കുന്ന പോലീസ് പാവപ്പെട്ട പരാതിക്കാരികളോട് എത്ര മര്യാദ കെട്ടാണ് പെരുമാറുന്നത്. ഇവിടെ ബോധവല്‍കത്കരിക്കേണ്ടത് പെണ്‍കുട്ടികളെയല്ല, പോലീസിനേയും കോടതികളെയും നമ്മുടെ വ്യവസ്ഥയെ ഒന്നാകെ തന്നെയാണ്.
അടുത്തപേജില്‍ തുടരുന്നു
പെണ്ണ് വസ്ത്രം ധരിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല ഇവിടെ പ്രശ്‌നം. ഇവിടുത്തെ ഹിന്ദു വര്‍ഗ്ഗീയവാദികളും ഇസ്ലാം വര്‍ഗ്ഗീയവാദികളും പറയുന്നത് സ്ത്രീകളുടെ വസ്ത്രധാരണമാണ് പുരുഷന്മാരെ പ്രലോഭിപ്പിക്കുന്നതെന്ന്. അതൊരിക്കലും ശരിയല്ല.
ഇതിനെതിരെ രാഷ്ട്രീയ നേതാക്കളും സംസാരിക്കുന്നുണ്ട്. ഗുജറാത്തില്‍ നടന്ന വംശഹത്യയോടൊപ്പം സ്ത്രീകള്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങള്‍ അങ്ങേയറ്റം ക്രൂരമായിരുന്നു. അത്തരം അതിക്രമങ്ങള്‍ നടത്തിയ മോദിയെപ്പോലുള്ളവര്‍ എന്തിനാണ് ദല്‍ഹിയില്‍ നടന്ന ഈ കൊലപാതകത്തെക്കുറിച്ച് സംസാരിക്കുന്നത്.[]
അവര്‍ക്കെന്തര്‍ഹതയാണ് ഇത്തരം അതിക്രമങ്ങളെക്കുറിച്ച് പറയാനുള്ളത്. സ്ത്രീകളെ ഭാരതീയ കുലസ്ത്രീയാക്കാന്‍ നടക്കുന്ന വര്‍ഗ്ഗീയവാദികളാണവര്‍. ഇക്കാര്യത്തില്‍ മുസ്ലീം മതമൗലിക വാദികള്‍ ഒട്ടും വ്യത്യസ്തരല്ല.
റേപ്പ് ശരീര ശുദ്ധിയുടെയോ അശുദ്ധിയുടെയോ മാത്രം കാര്യമല്ല. അതിന് വിധേയരായവര്‍ ജീവച്ഛവം പോലെ ജീവിക്കേണ്ടി വരുമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിന്റെ വാദത്തോട് ശക്തമായി വിയോജിക്കുകയാണ്.
മുജാഹിദ് സംസ്ഥാന സമേമളമനത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നമ്മുടെ മന്ത്രി സഭയിലെ ഒരേയൊരു വനിതാ മന്ത്രിയായ പി.കെ ജയലക്ഷ്മി സംസാരിച്ച രീതിയും വ്യത്യസ്തമല്ല. സ്ത്രീ വിമോചനമെന്ന പേരില്‍ സമൂഹത്തിലേറെയും നടക്കുന്നത്, സൗന്ദര്യത്തെ കച്ചവടവല്‍ക്കരിക്കുകയും മാതൃത്വത്തെ വിലകുറച്ചുകാണിക്കലുമാണ്.
ആധുനികതയുടെ കുപ്പായമിട്ട് അവതരിപ്പിക്കപ്പെടുന്ന ഇത്തരക്കാരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ സ്ത്രീ സമൂഹം ജാഗ്രത കാണിക്കണം എന്നാണ്. അതായത് അഭിജിത് മുഖര്‍ജി പറഞ്ഞ ചായം തേച്ച പെണ്ണുങ്ങള്‍ എന്ന പരാമര്‍ശത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത പ്രസ്താവനയാണ് വനിതാ മന്ത്രി നടത്തിയിരിക്കുന്നത്.
മനുസ്മൃതിയില്‍ എട്ടാമത്തെ വയസ്സാണ് പെണ്‍കുട്ടിയുടെ വിവാഹപ്രായമായി പറയുന്നത്. ഒരേ അധ്യായത്തില്‍ തന്നെ ഭാര്യ മരിച്ച ഭര്‍ത്താവിനും ഭര്‍ത്താവ് മരിച്ച ഭാര്യക്കും രണ്ട് ജീവിതമാണ് നിര്‍ദേശിക്കുന്നത്.
സ്ത്രീവിമോചനെത്തെ കുറിച്ചും, സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചും ഭരണവര്‍ഗങ്ങളുടെയും മതമൗലികവാദികളുടെയും സമീപനം വ്യത്യസ്തമല്ല എന്ന് വ്യക്തമാവുകയാണ്.
ഇന്ത്യയിലെ നിലനില്‍ക്കുന്ന ഫ്യൂഡല്‍ വ്യവസ്ഥയില്‍ എങ്ങനെയാണ് ഒരു അവയവത്തിന്റെ പേരില്‍ പുരുഷന്‍ സ്ത്രീകള്‍ക്ക് മേല്‍ അധികാരം പ്രയോഗിക്കുന്നത്. ആ അധികാരങ്ങള്‍ക്ക് ഹിതവും അഹിതവുമായ പാഠങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടും.
മനുസ്മൃതിയില്‍ എട്ടാമത്തെ വയസ്സാണ് പെണ്‍കുട്ടിയുടെ വിവാഹപ്രായമായി പറയുന്നത്. ഒരേ അധ്യായത്തില്‍ തന്നെ ഭാര്യ മരിച്ച ഭര്‍ത്താവിനും ഭര്‍ത്താവ് മരിച്ച ഭാര്യക്കും രണ്ട് ജീവിതമാണ് നിര്‍ദേശിക്കുന്നത്. മനു എന്ന ഒറ്റയാളോ എന്ന വാദമല്ല ഞാന്‍ മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരം എന്ന് പറഞ്ഞ് കൊണ്ടാടുന്ന സംഗതി എത്രമാത്രം ഏകാധിപത്യപരവും ഫ്യൂഡലുമാണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
അത്തരത്തിലുള്ള ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിവത്കരണത്തിന്റെ ആധുനിക കാലഘട്ടത്തിലെത്തിയ ഗ്ലോബലൈസേഷന്റെ ബഹുസ്വരതിയില്‍ ജീവിക്കുന്ന നമ്മള്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത് പ്രാകൃതമായ അതേ ഫ്യൂഡല്‍ മനോഭാവം തന്നെയാണ്. ഈ കാലത്തും ഇങ്ങനെ സ്ത്രീകളോട് പെരുമാറാന്‍ പുരുഷന്‍ ധൈര്യപ്പെടുന്നു എന്നത് നമ്മള്‍ അംഗീകരിച്ചേ പറ്റൂ.
സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഈ മുതലാളിത്ത കാലത്തും ആധുനീകരിക്കപ്പെട്ടിട്ടില്ല. അതിനാലാണ് അനാവശ്യമായ ചിഹ്നങ്ങള്‍ നെറ്റിയില്‍ കുറിയായും താലിയായും സാരിയായും ഉപയോഗിക്കേണ്ടിവരുന്നത്. ഒരുതരത്തിലും മാനസിക സംസ്‌കരണം നടക്കാത്ത ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആധുനികതക്കും ഇപ്പുറത്ത് നിന്ന് കൊണ്ടുള്ള ശിക്ഷാ വിധിയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുകയില്ല. ആധുനിക പൂര്‍വ്വഘട്ടത്തിലെ കുറ്റത്തിന് ആധുനികാനന്തര ഘട്ടത്തിലെ ശിക്ഷ സാധുവല്ല.
അതുകൊണ്ടാണ് ലിംഗച്ഛേദത്തെപ്പറ്റിയും വധശിക്ഷയെപ്പറ്റിയും ഇന്ത്യയിലെ സാധാരണക്കാര്‍ ഈ സന്ദര്‍ഭത്തില്‍ വളരെ സ്വാഭാവികമായി ചിന്തിച്ചു പോകുന്നത്. കാരണം ബലാത്സംഗം ആധുനികതക്ക് മുമ്പുള്ള കുറ്റമാണ്.
വധശിക്ഷക്ക് എതിരായ വിചാരങ്ങള്‍ രൂപപ്പെടുന്നത് ആധുനികാനന്തര സമൂഹത്തിലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രാകൃതമായ ബലാത്സംഗത്തിന് ഒരു സംസ്‌കൃത സമൂഹം വിചാരിക്കുന്ന ശിക്ഷ മതിയാവുകയില്ല.
ലൈംഗിക വിദ്യാഭ്യാസവും എതിര്‍വാദങ്ങളും
സെക്‌സ് വിദ്യാഭ്യാസം പോലെ വളരെ പുരോഗമനപരം എന്ന് പലരും വ്യാഖ്യാനിക്കുന്ന ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അപകടമുണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ കോണ്ടം ഉപയോഗിക്കുന്നത് നന്നായിരിക്കും തുടങ്ങിയ കാര്യങ്ങളാണ് കേരളത്തിലെ ലൈംഗിക വിദ്യാഭ്യാസ പദ്ധതികളിലുള്ളത്.
എന്താണ് “അപകടം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഗര്‍ഭിണിയാകുന്നതാണോ അപകടം, അതോ പ്രതിയെ കുറിച്ചുള്ള തെളിവ് ലഭിക്കുന്നതോ, അതോ ബന്ധം ആരോഗ്യകരമല്ലാതാകുന്നതോ? ഇത്തരത്തില്‍ വളരെ പ്രാകൃതമായ വിദ്യാഭ്യാസവും സ്ത്രീ-പുരുഷ മാതൃകകളുമുള്ള ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിച്ച് കൊണ്ടിരിക്കുന്നത്.
പുരുഷാധികാരപരമായ ഒരു വിദ്യാഭ്യാസ വ്യവസ്ഥയിലെ ലൈംഗിക വിദ്യാഭ്യാസം അങ്ങേയറ്റം പുരുഷകേന്ദ്രീകൃതവും സ്ത്രീവിരുദ്ധവും ആയിരിക്കും. അതുകൊണ്ട് വീണ്ടും വീണ്ടും പുഷാധികാരത്തെ വരവേല്‍ക്കാനായി ഒരു ലൈംഗികവിദ്യാഭ്യാസ പദ്ധതി കൂടി ആവശ്യമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പുതുതായി വരുന്ന ഓരോ കുട്ടികളെയും നമുക്ക് ജനാധിപത്യപരമായി മാറ്റിയെടുക്കേണ്ടതുണ്ട്. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പുതിയ ലോകമാണ് നമുക്കിന്നാവശ്യം.
സ്ത്രീകളെ ചിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹം ആണിനെ കരയാനും സമ്മതിക്കില്ല. ഇത് നമ്മള്‍ക്ക് മാറ്റിയെടുക്കേണ്ടത് പരിഷ്‌ക്കരണപരമായതും വിമോചനപരമായതുമായ മാറ്റങ്ങളിലൂടെയാണ്.
അടുത്തപേജില്‍ തുടരുന്നു
സൂര്യനെല്ലിയിലേതില്‍ നിന്നും പ്രാകൃതമായ ആക്രമണമാണ് കവിയൂരിലും കിളിരൂരിലും നടന്നത്. അതിനേക്കാള്‍ പ്രാകൃതമായ രീതിയിലാണ് സൗമ്യയിലും ജ്യോതിയിലും നടക്കുന്നത്. ഇതിനെയൊക്കെ വ്യവച്ഛേദിച്ച് കാണണമെന്ന് ഞാന്‍ സമ്മതിക്കുന്നു. കാരണം ബലാത്സംഗവും കൂട്ട ബലാത്സംഗവും സെക്‌സ് റാക്കറ്റും രണ്ടായി തന്നെയാണ് പരിഗണിക്കേണ്ടത്.[]
ഒരു പെണ്ണായി ജനിച്ചതിന്റെ പേരില്‍ എനിക്കിവിടെ സുരക്ഷിതമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇതിന് മറുപടിയായി പറയുന്നത് സ്ത്രീശരീരത്തെ കുറച്ച് കൂടി ശക്തമാക്കാനാണ്. എന്തിനാണത്? ശാരീരകമായി ദുര്‍ബലരായവര്‍ക്ക് മേല്‍ ശാരീരിക ശേഷിയുള്ളവര്‍ നടത്തുന്ന അക്രമങ്ങളെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത്. ദുര്‍ബലായവരെല്ലാം ആക്രമിക്കപ്പെടാനുള്ളവരാണോ?
നല്ല സ്പര്‍ശത്തേയും ചീത്ത സ്പര്‍ശത്തേയുമാണ് മനസ്സിലാക്കേണ്ടത്. നിര്‍ഭയ പോലുള്ള പ്രൊജക്ടുകളില്‍ പഠിപ്പിക്കുന്നത് പീഡനത്തിന് ഇരയായ ശേഷമുള്ള പെണ്‍കുട്ടിയുടെ ജീവിതത്തെ കുറിച്ചാണ്. ഇതൊക്കെയാണ് സര്‍ക്കാരിന്റെ വഴികള്‍. പക്ഷേ ഇനിയൊരു പെണ്‍കുട്ടിക്ക് അങ്ങനെയൊരു അവസ്ഥ വരാതിരിക്കാനുള്ള ശിക്ഷാനടപടിയാണ് ആലോചിക്കേണ്ടത്.
ഇരകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇത് ഏതെങ്കിലും പേരില്‍ അറിയപ്പെടുകയും ചെയ്യും. സ്ത്രീകളെ ശാക്തീകരിക്കുന്നതിനെ കുറിച്ചും ബോധവത്കരിക്കുന്നതിനെ കുറിച്ചും നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കും.
ഇവിടെ നടപ്പാക്കാന്‍ നിയമമുണ്ട്. അത് നടപ്പാക്കാന്‍ ആളുമുണ്ട് എന്ന തരത്തില്‍ വളരെ ബാലിശമായ, കൊച്ചുകുട്ടികള്‍ക്ക് പോലും കേട്ടാല്‍ ചിരിവരുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുന്ന സാഹചര്യമാണ് അധികാരികളുടേത്.
ഇരകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇത് ഏതെങ്കിലും പേരില്‍ അറിയപ്പെടുകയും ചെയ്യും. സ്ത്രീകളെ ശാക്തീകരിക്കുന്നതിനെ കുറിച്ചും ബോധവത്കരിക്കുന്നതിനെ കുറിച്ചും നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കും.
സ്ത്രീകളെയാണോ ബോധവത്കരിക്കേണ്ടത്? ബോധമുള്ള പുരുഷന്മാരല്ലെ പത്ത് മാസം പ്രായമായ ശിശുവിനെ ലൈംഗികമായി ഉപയോഗിക്കുന്നത്. ആ കുട്ടിയെ എങ്ങനെയാണ് ബോധവത്കരിക്കേണ്ടത്. അത് ചെയ്യുന്നത് ബോധമുള്ള പുരുഷനല്ലേ. ഭരണകൂടത്തിന്റെ എല്ലാ പരിഷ്‌കരണ പദ്ധതികളിലും ഇങ്ങനെ പ്രതികളെ സംരക്ഷിക്കുന്ന ഒരു നിലപാട് കാണും.
അതുകൊണ്ട് തന്നെ ഇത് ഒരു നാഗരിക മധ്യവര്‍ഗ്ഗ പ്രശ്‌നം ആണെങ്കില്‍ കൂടി ഇതിനെ വിട്ടുകളഞ്ഞുകൂടാ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദല്‍ഹി കേസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ബീഹാറില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നുണ്ട്.
അതുകൊണ്ട് ദല്‍ഹി പെണ്‍കുട്ടിയുടെ കേസ് ഉന്നയിക്കപ്പെടേണ്ടതല്ല എന്ന് ഞാന്‍ കരുതുന്നില്ല. അതോടൊപ്പം ബിഹാറിലേയും ഹരിയാനയിലേയും ഒറീസ്സയിലേയും ദലിത് പെണ്‍കുട്ടികളുടെ കൂടി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടാനുള്ള ഒരു നിമിത്തമായി ഇത് മാറണം എന്നാണ് ഞാന്‍ ആശിക്കുന്നത്. അവിടെ അരുന്ധതി റോയിയുമായി ഞാന്‍ ശക്തമായി വിയോജിക്കുന്നു.
ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ദളിതരായ പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതൊക്കെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. അതിലേക്ക് കൂടി പോകാവുന്ന തരത്തിലുള്ള പദ്ധതികളാണ് വേണ്ടത്. ദല്‍ഹി പോലുള്ള മെട്രോപൊളിറ്റന്‍ സിറ്റിയിലെ യുവതിയെ പോലെയാവില്ല ബീഹാറിലെ ഗ്രാമീണ പെണ്‍കുട്ടി.
അപ്പോള്‍ ഈ പ്രാകൃതമായ നടപടിക്ക് അതേപോലെ പ്രാകൃതമായ ഒരു ശിക്ഷ കൊണ്ടുവരണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ കൂടി ഈ അക്രമങ്ങള്‍ ചെറുക്കാന്‍ സാധിക്കുമോ എന്നത് കാലം കൊണ്ട് തെളിയിക്കേണ്ട കാര്യമാണ്.
ഇപ്പോഴുള്ള അപര്യാത്മായ നിയമത്തിനോടൊക്കെയുള്ള എന്റെ വൈകാരിക പ്രക്ഷോഭമായിരിക്കാം ഒരുപക്ഷെ ഇത്. ഇടക്കാല പരീക്ഷണമെന്ന രീതിയില്‍ ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്.
ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 260 ഓളം രാഷ്ട്രീയ നേതാക്കള്‍ സ്ത്രീപീഡകരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നമ്മുടെ മന്ത്രിസഭയിലും നിയമസഭയിലും രാജ്യസഭയിലും ഇവര്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഇവരെയൊക്കെ വെച്ചുകൊണ്ട് എനിക്കും പെണ്‍മക്കളുണ്ടെന്ന് പറഞ്ഞുകൊണ്ട് ജനതയ്ക്കുമുന്നില്‍ വന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിലപിക്കുന്നത് വളരെ പരിഹാസ്യമാണ്.
ലൈംഗികാരോപണങ്ങളുള്ള നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനുള്ള നടപടി രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടുവരേണ്ടതുണ്ട്. അടുത്ത തിരഞ്ഞെടുപ്പ് വരെ ഇതിന് കാത്തിരിക്കേണ്ട ആവശ്യമില്ല.
ഇവരെയൊക്കെ തത് സ്ഥാനങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇവരുടെ മക്കളുടെ മാത്രം സുരക്ഷ ഉറപ്പാക്കിയാല്‍ പോര. അത് ജനങ്ങളുടെ സുരക്ഷയുമായി ബന്ധമില്ല. സ്ത്രീക്ക് വേണ്ടത് ഒരു വ്യക്തിയെന്ന അവകാശവും പരിഗണനയുമാണ്. അത് ഇല്ലാതാകുന്നത് ഫ്യൂഡല്‍ കാലത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്.
ലൈംഗികാരോപണങ്ങളുള്ള നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനുള്ള നടപടി രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടുവരേണ്ടതുണ്ട്. അടുത്ത തിരഞ്ഞെടുപ്പ് വരെ ഇതിന് കാത്തിരിക്കേണ്ട ആവശ്യമില്ല.
ദല്‍ഹിയില്‍ സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിച്ച രണ്ട് പേരെയാണ് ആക്രമിക്കുന്നത്. അവര്‍ ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണിത്.
ഇങ്ങനെ മനുഷ്യരെ അരക്ഷിതരാക്കുന്ന ഒരു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് രാജ്യസഭയിലും ലോകസഭയിലുമുള്ള സ്ത്രീ പീഡകരെ അതത് സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയാണ്.
ജനങ്ങള്‍ക്ക് നേരെ അധികാരം പ്രയോഗിക്കുന്ന ഇവര്‍ക്ക് എന്തുകൊണ്ട് നേതാക്കന്മാര്‍ക്ക് നേരെ ഈ അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്നില്ല. അപ്പോ ഇതില്‍ നിന്നും പങ്കുപറ്റാന്‍ സര്‍ക്കാറിനും എന്തൊക്കെയോ ഉണ്ടെന്ന് മനസ്സിലാക്കേണ്ടിവരും.
മുഖ്യധാര മാധ്യമങ്ങളില്‍ സ്ത്രീയെ കുടുംബത്തിനുള്ളില്‍ നിന്നും മാത്രമാണ് അഡ്രസ് ചെയ്യുന്നത്. അമ്മയും മകളും സഹോദരിയും മാത്രമല്ല, സ്ത്രീ അവള്‍ ഒരു വ്യക്തിയാണ്. അങ്ങനെയൊരു വ്യക്തിയായി സ്ത്രീയെ പരിഗണിക്കാനുള്ള ശേഷി പൊതുസമൂഹം ആര്‍ജിച്ചിട്ടില്ല എന്നതിന് തെളിവാണിത്.
ഇതൊന്നുമല്ലാത്ത ഒരു ലൈംഗികതൊഴിലാളിയായാലും ഇങ്ങനെയൊരു ആക്രമണത്തിന് ഇരയാവരുത്. ഒരു വ്യക്തിയായി സ്ത്രീക്ക് സമൂഹത്തില്‍ ജീവിക്കാനുള്ള അവസ്ഥയാണ് വരേണ്ടത്.
അടുത്തപേജില്‍ തുടരുന്നു
സൂര്യനെല്ലി പെണ്‍കുട്ടിയുടെ പേരോ മുഖമോ നമ്മുടെ സമൂഹത്തിലെ എത്ര പേര്‍ക്കറിയാം. കിളിരൂരിലെ ശാരിയെ നമ്മളറിയുന്നത് ആ കുട്ടി മരിച്ചതിന് ശേഷമാണ്. കൊട്ടിയത്തെ ഷൈനിയെ കവിയൂരിലെ അനഘയെ അടിമാലിയിലെ പെണ്‍കുട്ടിയെ നമ്മളറിയുന്നതൊക്കെ പിന്നീടാണ്.
ഇവര്‍ക്കൊക്കെ വേണമെങ്കില്‍ കാശോ ജോലിയോ കൊടുക്കാം. സര്‍ക്കാരിന്റെ ആനുകൂല്യം, ഔദാര്യം എന്നതില്‍ കവിഞ്ഞ് അവരെ തുല്യനിലയില്‍ കാണാനോ അവരും സമൂഹത്തിലെ ഒരു വ്യക്തിയാണ് എന്ന് പരിഗണിക്കാനോ ഇവിടുത്തെ അധികാരികള്‍ക്ക് കഴിയുന്നില്ല.[]
അതുകൊണ്ട് തന്നെ സമൂഹത്തിനും കഴിയുന്നില്ല. അതുകൊണ്ടാണ് അവരെ പുനരധിവസിപ്പിക്കേണ്ടി വരുന്നത്. അല്ലെങ്കില്‍ അവര്‍ക്കും സമൂഹത്തിലെ ഒരു വ്യക്തിയായി സാധാരണ പോലെ ജീവിക്കാവുന്നതേയുള്ളൂ.
ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയെ നിഗൂഢവല്‍ക്കരിക്കേണ്ട ആവശ്യമില്ല. ആ പെണ്‍കുട്ടി സര്‍ക്കാരിന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ സ്വത്തല്ല. അവള്‍ സമൂഹത്തിന്റെ പീഡനം ഏറ്റുവാങ്ങേണ്ടി വന്നവരുടെ ഒരു പരിശ്ചേദം കൂടിയാണ്.
ബലാത്സംഗം എന്നുള്ളത് ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ മാത്രമായ പ്രശ്‌നമായിട്ടല്ല, നാം കാണേണ്ടത്. അത് സാമൂഹ്യമായിട്ടുള്ള ഒരു പ്രശ്‌നമാണ്.
ബലാത്സംഗം എന്നുള്ളത് ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ മാത്രമായ പ്രശ്‌നമായിട്ടല്ല, നാം കാണേണ്ടത്. അത് സാമൂഹ്യമായിട്ടുള്ള ഒരു പ്രശ്‌നമാണ്. ഒരു കുറ്റമാണ്. പെണ്‍കുട്ടിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പേര് മാത്രമല്ല കുട്ടിയുടെ ചിത്രം കൂടി പ്രസിദ്ധീകരിെേക്കെണ്ടതുണ്ട്.
ആ കുട്ടിയെ കാണുക എന്നുള്ള് നമ്മുടെ അവകാശമാണ്. കുടുംബത്തിന് സമ്മതമല്ല എന്നാണ് ഭരണകൂടം പറയുന്നത്. കുടുംബമല്ല ഇത് പറയുന്നത്. സ്റ്റേറ്റ് എന്തിനാണ് സ്റ്റേറ്റിന്‍െ അധികാര തന്ത്രം ഉപയോഗിച്ച് ഇന്ത്യന്‍ ജനങ്ങളില്‍ നിന്നും കുട്ടിയുടെ പടം മറച്ചുവെയ്ക്കുന്നത്.
അങ്ങേയറ്റം ഹീനമാണത്. ഒരു ഫോട്ടോ നമ്മള്‍ കാണുമ്പോള്‍ അത് നമ്മളിലുണ്ടാക്കുന്ന വൈകാരിക വിക്ഷോഭങ്ങള്‍ പലതലങ്ങളിലായിരിക്കും. സ്റ്റേറ്റിനെതിരായിട്ടുള്ള വൈകാരിക അന്തക്ഷോഭങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ഫോട്ടോ മറച്ചു വയ്ക്കുകയാണ് സര്‍ക്കാരിവിടെ ചെയ്യുന്നത്.
ബലാത്സംഗം എന്നു പറയുന്നത് കേവലം ശാരീരികമല്ല മാനസികമായ ആക്രമണമാണ്. ശാരീരികമായുണ്ടാകുന്ന മുറിവുകളും മറ്റും മാറാവുന്നതേയുള്ളൂ. പക്ഷെ ബലാത്സംഗം ഏതൊരാളുടെയും നാട്ടിലിറങ്ങി നടക്കാനുള്ള ആത്മവിശ്വാസത്തേയാണ്് ബാധിക്കുന്നത്.
മാനസികമായി തളര്‍ന്ന ഇവര്‍ക്ക് പിന്നീട് ദൈനംദിന ജീവിതത്തിന്റെ താളക്രമത്തിലേക്ക് മാറാന്‍ കഴിയണമെന്നില്ല. റേപ്പിന് വിധേയമായവര്‍ക്ക് ഒരു ഞെട്ടലോട് കൂടി മാത്രമേ ബലാത്സംഗത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുകയുള്ളൂ.
ഇതിനെ മറികടക്കണമെങ്കില്‍ ബോധപൂര്‍വ്വം അവര്‍ ഇക്കാര്യങ്ങള്‍ മറക്കുകയോ മറ്റോ വേണം. അവര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ സ്വയം തമസ്‌കരണത്തിലേക്കും തങ്ങളിലേക്ക് മാത്രമായി ഒതുങ്ങുകയോ ചെയ്യേണ്ടി വരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.
അത് സമൂഹം കൊടുത്തിട്ടുള്ള വല്ലാത്തൊരു ശിക്ഷയാണ്. അവര്‍ എന്തനുഭവിച്ചു എന്നുള്ളത് തുറന്ന് പറയാന്‍ പറ്റുന്നില്ല. കേസ്സുകളിലൊക്കെ പരാജയപ്പെട്ട സമയത്ത് സൂര്യനെല്ലി പെണ്‍കുട്ടി പറഞ്ഞിരുന്നു വേണമെങ്കില്‍ മേല്‍ക്കോടതിയില്‍ വന്ന് ഞാന്‍ സംസാരിക്കുമായിരുന്നു.
വളരെ പ്രധാനപ്പെട്ട കാര്യമാണത്. കീഴ്‌ക്കോടതിയില്‍ ഇരയ്ക്ക് സംസാരിക്കാന്‍ പറ്റും. ഹൈക്കോടതിയിലേയ്ക്കും സുപ്രീം കോടതിയിലേയ്ക്കും കേസ് പോകുമ്പോള്‍ ഇവര്‍ക്കുവേണ്ടി സംസാരിക്കുന്നത് സര്‍ക്കാര്‍ വക്കീലാണ്.
സര്‍ക്കാര്‍ എന്നുള്ളത്, ഈ പ്രതിപ്പട്ടികയില്‍ ഉള്ളവരടക്കം ഉണ്ടാക്കിവെച്ചിട്ടുള്ള ഒരു സംവിധാനമാണ്. സര്‍ക്കാരിന്റെ വക്കില്‍ സ്വാഭാവികമായും അവര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. അങ്ങനെയുള്ള അവര്‍ എങ്ങനെയാണ് പെണ്‍കുട്ടിക്ക് വേണ്ടി സംസാരിക്കുക?
ഇതിനെ ബലാല്‍സംഗം എന്ന് വിളിച്ചാല്‍ മതിയാവില്ല. ഇത്തരത്തിലുള്ള പീഡനമാണെങ്കില്‍ ശരീര കേന്ദ്രീകൃതമാണ്. മനസ്സുകൊണ്ട് സമ്മതിക്കാത്ത ഒരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീ വിമുഖത കാണിക്കും, സ്ത്രീ കൂടുതല്‍ എതിര്‍പ്പ് കാണിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ അമിതമായ വേദനയായിരിക്കും അവള്‍ അനുഭവിക്കുക.
സ്ത്രീയുടെ യോനിയില്‍ പുരുഷന്റെ ലിംഗം കുത്തിക്കയറ്റുന്നത് മാത്രമല്ല ബലാത്സംഗം. പൊതു നിരത്തിലൂടെ വെറുതേ ഇങ്ങനെ നടക്കുമ്പോള്‍ എന്തിനാണ് ഇവരിങ്ങനെ തുറിച്ചു നോക്കുന്നത്. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ വീട്ടിലേയ്‌ക്കോ അവര്‍ക്ക് ആവശ്യമുള്ള സ്ഥലത്തേക്കോ സഞ്ചരിക്കേണ്ടിവരും. അതൊരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്.
യാത്രാവേളയില്‍ ബസ്സിനകത്താണെങ്കില്‍ സീറ്റിനിടയില്‍ക്കൂടിയോ അല്ലെങ്കില്‍ മറ്റു വിധത്തിലോ പൊതു നിരത്തിലൂടെ നടക്കുകയാണെങ്കില്‍ ഒരാള്‍ പെട്ടെന്നുകയറി സ്ത്രീയുടെ മാറിടത്തും മറ്റുമൊക്കെ കയറിപ്പിടിക്കുന്നതടക്കം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നത് തന്നെയാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ പെട്ടെന്ന് അരക്ഷിതരാകും. ഇത് ശുദ്ധിയുടെയും ചാരിത്ര്യത്തിന്റയും വിഷയമല്ല. അത്തരം സന്ദര്‍ഭങ്ങള്‍ ലോകം തന്റേതല്ലെന്ന ഒരു ബോധം സാധാരണ സ്ത്രീകളില്‍ ഉണ്ടാകും. അവരുടെ ആത്മവിശ്വാസം നഷ്ടമാകും. ഏതൊരു സ്ത്രീക്കും വ്യക്തിക്കും ഈ അവസ്ഥ അസഹനീയമാണ്.
ബലാത്സംഗവും സെക്‌സ് റാക്കറ്റും
ബലാത്സഗക്കേസുകളും സെക്‌സ് റാക്കറ്റുകളും ഒന്നാണെന്ന പ്രചരണം ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ആര്യയെ ബലാത്സംഗം ചെയ്ത് കൊന്ന ആളെ വധ ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടാണ് ഏതാനും ദിവസം മുമ്പ് കീഴ്‌ക്കോടതി വിധി ന്യായം എഴുതിയത്.
സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രയോ ആള്‍ക്കാര്‍ ദിവസങ്ങളോളം പീഡിപ്പിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് വിധേയയായ ഒരു സ്ത്രീയോട് അല്ലെങ്കില്‍ ഒരു കുട്ടിയോട് കാണിക്കുന്ന അനുകമ്പയല്ല സെക്‌സ് റാക്കറ്റില്‍പ്പെട്ട് ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടവരോടുള്ളത്.
രണ്ടിനേയും ഒരേ തലത്തില്‍ തന്നെയാണ് കാണേണ്ടത്. അതേസമയം തന്നെ ബലാത്സംഗത്തെയും സെക്‌സ് റാക്കറ്റ് കേസുകളെയും രണ്ടായിത്തന്നെ നിയമ വ്യവസ്ഥ പരിഗണിക്കേണ്ടതുണ്ട്.
ഒരാളോ ഒരു കൂട്ടം വ്യക്തികളോ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതും ദിവസങ്ങളോളം പലര്‍ക്കായി പീഡിപ്പിക്കാന്‍ കച്ചവടച്ചരക്കായി എത്തിച്ചുകൊടുക്കുന്നതും രണ്ട് തലത്തില്‍ കാണേണ്ടതുണ്ട്.
ഐസ്‌ക്രീം കേസെടുത്താലും സൂര്യനെല്ലിയായാലും ഏറ്റവും അവസാനം പുറത്തുവന്ന പറവൂര്‍ കേസ്സായാലും ഒരു കേസില്‍ പോലും പ്രതികള്‍ മാതൃകാപരമായി പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നു മാത്രമല്ല അവര്‍ സമൂഹത്തിലെ ഏറ്റവും മാന്യരായി മന്ത്രിമാരായി ജീവിക്കുന്നു.
ഇവര്‍ പിടിക്കപ്പെടാതിരിക്കാന്‍ ഉള്ള ഒരു പ്രധാന കാരണം വളരെ അടുപ്പത്തില്‍ നെയതിട്ടുള്ള വലയാണ് ഇതെന്നതുകൊണ്ടാണ്. ഒരാളിലേക്കെത്തിയാല്‍ മുഴുവന്‍ ആളിലേയ്ക്കും ചെന്നെത്തുമെന്നുളള ഭയമാണ് പ്രതികളെ കൂടുതല്‍ ജാഗരൂഗരാക്കുന്നത്. ഏജന്റ് പോലും പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.
അവര്‍ക്കെതിരെ ചെറിയൊരു സംശയത്തിന്റെ മുനയുണ്ടായാല്‍ തന്നെ ഒരാളുപോലും പിടിക്കപ്പെടാതിരിക്കാന്‍ കാരണം രാഷ്ട്രീയ സ്വാധീനങ്ങളും പണവും മറ്റു ആണധികാരവും പ്രയോഗിക്കുന്നതുകൊണ്ടാണ്. ഈ കണ്ണികളില്‍ ഇവിടുത്തെ രാഷ്ട്രീയക്കാരുണ്ട്, സ്വര്‍ണ വ്യാപാരികളുണ്ട്, സീരിയല്‍ സിനിമാ രംഗത്തുള്ളവരുണ്ട്. കലാസാംസ്‌ക്കാരിക പ്രവര്‍ത്തകരുണ്ട്. ഇങ്ങനെ ഉള്ള സമ്പന്നവര്‍ഗം പിടിക്കപ്പെടാതിരിക്കാന്‍ ഏതു ഹീനമായ മാര്‍ഗവും ഉപയോഗിക്കും.
ഇവിടെ ബലാത്സംഗക്കേസുകളെയും സെക്‌സ് റാക്കറ്റ് കേസുകളെയും രണ്ടായി തന്നെ പരിഗണിക്കേണ്ടതുണ്ട്. ജീവനുള്ള ഒരു വസ്തുവിനെ കച്ചവട വല്‍ക്കരിച്ച് ലാഭം കൊയ്യുന്ന ബിസിനസില്‍ പെണ്‍കുട്ടികളെ സമ്മതമില്ലാതെ പീഡനത്തിന് വിധേയമാക്കുന്ന കേസുകളില്‍ കൂടുതല്‍ ശിക്ഷ നല്‍കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. അടിമക്കച്ചവടം പോലെ പെണ്‍വാണിഭം ഏറ്റവും വലിയ സാമൂഹിക കുറ്റവും തിന്മയുമാണ്.
ബലാത്സംഗക്കേസുകളില്‍ വധശിക്ഷ വിധിക്കുമ്പോള്‍ സെക്‌സ് റാക്കറ്റിലെ പ്രതികള്‍ക്ക് അതിലും കഠിനതരമായ ശിക്ഷ നല്‍കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് അവരുടെ സാമൂഹിക പദവികളും ഉത്തരവാദിത്തങ്ങളും എത്ര മാത്രം ഉയര്‍ന്നിരിക്കുന്നുവോ അത്രമാത്രം കടുത്തതായിരിക്കണം ശിക്ഷ. ബലാത്സംഗം പെണ്‍വാണിഭത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ പെണ്‍വാണിഭക്കാര്‍ ബലാത്സംഗക്കാരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.