പശുവിന്റെ പേരിൽ അരും കൊല; യുവമോർച്ച നേതാവ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ
India
പശുവിന്റെ പേരിൽ അരും കൊല; യുവമോർച്ച നേതാവ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 8:50 am

റായ്പൂർ: പശുക്കടത്ത് ആരോപിച്ച് യു.പി സ്വദേശികളായ മൂന്ന് പേരെ അടിച്ചു കൊന്ന കേസിൽ യുവമോർച്ച നേതാവ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. ഛത്തീസ്‌ഗഢിലാണ് കേസിനാസ്പദമായ സംഭവം. സഹാരൻപൂർ സ്വദേശികളായ ഗുഡ്ഡു ഖാൻ, ചാന്ദ് മിയ ഖാൻ, സദ്ധാം ഖുറേഷി എന്നിവരാണ് കൊല്ലപ്പെട്ടത്.

Also Read:സിനിമക്ക് ശേഷം ഇമോഷണലായി മെസേജയച്ചു; മറുപടി കണ്ട് ഇയാളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നി: ദര്‍ശന

യുവമോർച്ച മഹാസമുന്ദ് ജില്ലാ പ്രചാരണ തലവൻ രാജ അഗർവാൾ, ഹർഷ മിശ്ര, നവീൻ സിങ് ടാക്കൂർ, മായങ്ക് ശർമ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് അറസ്റ്റ്. നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദത്തെ തുടർന്നാണ് അറസ്റ്റ്.

അറസ്റ്റിലായ എല്ലാവരും ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരാണ്. മഹാസമുന്ദ് ജില്ലയിലെ ബി.ജെ.പി യുവമോർച്ചയുടെ പി.ആർ തലവനാണ് രാജ അഗർവാൾ

ജൂൺ ഏഴിന് ഛത്തീസ്ഗഢിലെ മഹാസമുന്ദിൽ നിന്ന് സംസ്ഥാന തലസ്ഥാനത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ സദ്ദാം ഖുറേഷി (23), ഗുഡ്ഡു ഖാൻ (35), ചന്ദ് മിയ ഖാൻ (23) എന്നിവരെ ഹിന്ദുത്വ ആൾക്കൂട്ടം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആറംഗിലെ മഹാനദി പാലത്തിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ടു പേര് സംഭവസ്ഥലത്തു തന്നെ മരിക്കുകയും മറ്റൊരാൾ ആശുപത്രിയിലിരിക്കെയുമാണ് മരണപ്പെട്ടത്.

ഏകദേശം രണ്ടു മണിക്കൂറോളമാണ് അക്രമികൾ ഇവരെ മർദിച്ചത്. കേസിൽ ആദ്യമൊന്നും അധികം ശ്രദ്ധ ചെലുത്താത്ത പൊലീസ് ബന്ധുക്കളുടെ സമ്മർദ്ദം കൂടിയതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എങ്കിലും കേസിൽ ദുർബലമായ വകുപ്പുകളാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൊലപാതകത്തിനെതിരെ പരമാവധി ശിക്ഷ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് നില നിൽക്കെയാണ് പൊലീസ് ഈ കേസിൽ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.

Content Highlight: Raipur lynching of three Muslim men; BJP Yuva Morcha leader among 4 arrested