ഡിസംബര്‍ ഒന്നിന് ഇന്ത്യയും ഓസ്‌ട്രേലിയയുമായുള്ള നാലാം ടി-ട്വന്റി മത്സരം നടക്കാനിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരം റായി്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എന്നാല്‍ സ്‌റ്റേഡിയത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2009 മുതല്‍ സ്റ്റേഡിയത്തിലെ ബില്ല് അടച്ചുതീര്‍ക്കാത്തതാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥക്ക് കാരണം.
3.5 കോടി രൂപയുടെ കുടിശിക സ്റ്റേഡിയം അടച്ചിട്ടില്ല. ഇക്കാരണത്താല്‍ അഞ്ച് വര്‍ഷം മുമ്പ് വൈദ്യതിബന്ധം വിച്ഛേദിച്ചിരുന്നു. ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ത്ഥനപ്രകാരം സ്റ്റേഡിയത്തിലെ ചുരുങ്ങിയ സ്ഥലത്തേക്ക് വൈദ്യുതി എത്തിച്ചിരുന്നു. ജനറേറ്റര്‍ ഉപയോഗിച്ചാണ് ഇതുവരെ ഫ്‌ലെഡ് ലൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
താത്കാലിക കണക്ഷന്‍ 200 കെ.വിയില്‍ നിന്നും 1000 കെ.വിയായി ഉയര്‍ത്താന്‍ ഛത്തീസ്ഗഢ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അപേക്ഷ നല്‍കിയപ്പോള്‍ അനുമതി ലഭിച്ചിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ലെന്ന് റായ്പൂര്‍ റൂറല്‍ സര്‍ക്കിള്‍ ഇന്‍ചാര്‍ജ് അശോക് ഖണ്ടേല്‍വാള്‍ വെളിപ്പെടുത്തി.
സ്റ്റേഡിയം നിര്‍മാണത്തിനുശേഷം അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പിനെ (പി.ഡബ്ല്യു.ഡി) ഏല്‍പ്പിച്ചിരുന്നു എന്നാല്‍ ബാക്കി ചെലവ് കായിക വകുപ്പ് നല്‍കണം എന്നായിരുന്നു നിബന്ധന. എന്നാല്‍ ബില്‍ അടക്കാത്തതിന്റെ പേരില്‍ ഇരു വകുപ്പുകളും പരസ്പരം പഴി ചാരുകയാണ് ഇപ്പോള്‍.
2018ല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടന്നിട്ടുണ്ട്. വലിയ മത്സരങ്ങള്‍ വരുമ്പോള്‍ സ്റ്റേഡിയം ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് സംഘ് മീഡിയ കോര്‍ഡിനേറ്റര്‍ തരുണേഷ് സിങ് പരിഹാര്‍ പറയുന്നത്.
ഓസ്ട്രേലിയക്കെതിരെ ബര്‍സാപര സ്റ്റേഡിയത്തില്‍ നവംബര്‍ 28ന് നടന്ന മൂന്നാം ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 222 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. എന്നാലും പരമ്പരയില്‍ 2-1 എന്നനിലയില്‍ ഇന്ത്യയാണ് മുന്നില്‍.
Content Highlight: Raipur Cricket stadium has no electricity