| Saturday, 4th October 2014, 9:09 am

ഇന്ത്യയില്‍ ശരാശരിയുടെ 88 ശതമാനം മഴ ലഭിച്ചെന്ന് കാലാസ്ഥ നിരീക്ഷണ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പൂന്നെ:  ഇന്ത്യയില്‍ ശരാശരിയുടെ 88 ശതമാനം മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലുടനീളം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

രാജ്യത്ത് ഈ വര്‍ഷം 83 ശതമാനം മുതല്‍ 88 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ രാജ്യത്ത് 90-91 ശതമാനം മഴ ലഭിക്കുകയുണ്ടായി. 87 മുതല്‍ 96 ശതമാനം വരെ മഴ ലഭിക്കുമെന്നായിരുന്നു എല്‍.പി.എ(ലോങ് പിരീഡ് ആവറേജ്) പ്രവചിച്ചിരുന്നത്.

മഹാരാഷ്ട്രയിലും സൗത്ത് പെനില്‍സുലയിലുമാണ് ഏറ്റവും കുറവ് മഴ ലഭിച്ചിരിക്കുന്നത്. 10 ശതമാനം മഴയാണ് മഹാരാഷ്ട്രയില്‍ ലഭിച്ചിരിക്കുന്നത്. ഏഴ് ശതമാനം മഴ പെനിന്‍സുലയിലും ലഭിച്ചു.

ഹരിയാന, ഛത്തീസ്ഗഢ്, ദല്‍ഹി, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിച്ചതായി എല്‍.പി.എ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീക്ഷിച്ചതിലും 12 ശതമാനം മഴ ഇന്ത്യയില്‍ കുറഞ്ഞെന്ന് എല്‍.പി.എ റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് ശതമാനം സംസ്ഥാനങ്ങളില്‍ മഴ അധികം ലഭിച്ചതായും 67 ശതമാനം സംസ്ഥാനങ്ങളില്‍ മഴ സാധാരണ ഗതിയില്‍ ലഭിച്ചതായും 30 ശതമാനം സംസ്ഥാനങ്ങളില്‍ മഴ കുറവായിരുന്നതായും എല്‍.പി.എ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ 14 ശതമാനം മഴ കുറഞ്ഞതായും മാരത്‌വാഡയില്‍ 42 ശതമാനം മഴയുടെ കുറവുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ് മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങിയതായി എല്‍.പി.എ പറയുന്നു.

മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കാലവര്‍ഷം ഈ മാസം പകുതിയോടെ പിന്‍വാങ്ങുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more