അഫ്ഗാനിസ്ഥാന്‍ പരമ്പരയും ഇംഗ്ലണ്ട് പരമ്പരയും കഴിഞ്ഞാല്‍ ഐ.സി.സി ട്വന്റി ലോകകപ്പ് വരാനിരിക്കുകയാണ്. ഇന്ത്യയുടെ ലോകകപ്പ് പ്രാധാന്യത്തെ കുറിച്ച് സ്‌പോര്‍ട്‌സ് 18നോട് സംസാരിക്കുകയായിരുന്നു സുരേഷ് റെയ്‌ന. ടൂര്‍ണമെന്റില്‍ വിരാട് കോഹ്‌ലിയുടെ പ്രാധാന്യത്തെ കുറിച്ചും മുന്‍ ഇന്ത്യന്‍ താരം ചൂണ്ടിക്കാണിച്ചു.
‘ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ അദ്ദേഹം നിര്‍ണായകമാണ്. കോഹ്‌ലി തന്റെ സ്ട്രൈക്ക് റേറ്റില്‍ ശ്രദ്ധിക്കുമ്പോള്‍ എല്ലാ റോളും ഏറ്റെടുക്കണമെന്ന് റെയ്‌ന വിശ്വസിച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആവശ്യമുള്ളപ്പോള്‍ ബൗണ്ടറികളും സിക്‌സറുകളും അടിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്,’അദ്ദേഹം പറഞ്ഞു.
സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താനുള്ള കോഹ്‌ലിയുടെ ശ്രമത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും താരത്തിന് കൂടുതല്‍ ഉത്തരവാദിതം ഉണ്ടെന്ന് സുരേഷ് റെയ്‌ന പറഞ്ഞു.
‘ഈ ലോകകപ്പില്‍, വിരാട് കോഹ്ലിക്ക് തന്റെ സ്ട്രൈക്ക് റേറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇന്നിങ്‌സില്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഏകദിന ലോകകപ്പില്‍ 765 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ പ്രകടനം പ്രാധാന്യം ഊന്നിപ്പറയുന്നു. വെല്ലുവിളി നിറഞ്ഞ പിച്ചുകളും നിഗൂഢ സ്പിന്നര്‍മാരും ഉള്ളതിനാല്‍ ബൗണ്ടറികള്‍ കണ്ടെത്തുന്നത് കഠിനമാണ്, പെട്ടെന്നുള്ള സിംഗിള്‍സും രണ്ട് റണ്‍സും നിര്‍ണായകമാണ്. ടോപ് 3 ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ 20 ഓവറുകള്‍ മുഴുവന്‍ ക്രീസില്‍ തുടരണം,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.