മഴ മാറി: മത്സരം 43 ഓവറാക്കി വെട്ടിച്ചുരുക്കി
Daily News
മഴ മാറി: മത്സരം 43 ഓവറാക്കി വെട്ടിച്ചുരുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2015, 11:33 am

newഓക് ലാന്റ് : ലോകകപ്പിലെ ആദ്യ സെമി ഫൈനലിന്റെ ആവേശം കെടുത്തി മഴ. മഴയെ തുടര്‍ന്ന് ഇരുപത് മിനിറ്റോളം ദക്ഷിണാഫ്രിക്ക- ന്യൂസിലാന്റ് മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ 43 ഓവറാക്കി വെട്ടിച്ചുരുക്കി മത്സരം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം കളിതുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് നാലാം വിക്കറ്റും നഷ്ടമായി. ഡ്യുപ്ലെസിസിന്റെ വിക്കറ്റാണ് നഷ്ടമായത്. പകരം ഡേവിഡ് മില്ലറാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 217 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെ തുടര്‍ന്ന് കളി നിര്‍ത്തി വെച്ചത്. ഫ്രാങ്കോയില്‍ ഡ്യുപ്ലെസിസ്(82), എ.ബി. ഡിവില്ലിയേഴ്‌സ് (61) എന്നിരാണ് ക്രീസിലുണ്ടായിരുന്നത്.

തുടക്കത്തില്‍ തന്നെ ഹാഷിം ആംലയുടേയും (10) ഡി കോക്കിന്റെയും (14) വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഡ്യുപ്ലെസിസിന്റെയും റൂസോയുടെയും(39) മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ടില്‍ ഉണ്ടായ 89 റണ്‍സാണ് കരകയറ്റിയത്. ട്രെന്റ് ബോള്‍ട്ട് ആണ് ആദ്യ രണ്ട് വിക്കറ്റും നേടിയത്. ഇതോടെ ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ആദ്യ സ്ഥാനത്തുള്ള ബോള്‍ട്ടിന് 21 വിക്കറ്റായി. കോറി ആന്‍ഡേഴ്‌സനാണ് ഒരു വിക്കറ്റ്.