|

കേരളത്തില്‍ മഴ മുന്നറിയിപ്പ്: പതിനൊന്ന് ജില്ലകളില്‍ അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിലായാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

  •  അഞ്ച് ദിവസങ്ങളിലേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ്
  •  മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  •  യെല്ലോ അലേര്‍ട്ട് എട്ട് ജില്ലകളില്‍

അടുത്ത അഞ്ച് ദിവസങ്ങളിലേക്കുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും (1/11/24) അതിശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മാന്നാര്‍ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി ഉള്ളതായും ഇതിനാല്‍ അടുത്ത അഞ്ച് ദിവസങ്ങളിലായി കേരളത്തില്‍ ഇടിമിന്നലോടുകൂടിയുള്ള നേരിയതോ ഇടത്തരത്തിലുള്ളതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ഓറഞ്ച് അലേര്‍ട്ട്

01/11/2024 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 2024 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലേര്‍ട്ട്

01/11/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്
02/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
03/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മൂന്ന് ദിവസങ്ങളിലും യെല്ലോ അലേര്‍ട്ടാണ് പ്രവചിച്ചിരിക്കുന്നത്.

ജാഗ്രതാ നിര്‍ദേശം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും ഇടിമിന്നലോടുകൂടിയ മഴയുമാണ് അടുത്ത അഞ്ച് ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ പ്രവചന കുറിപ്പില്‍ പറയുന്നു.

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നും (1/11/24) നാളെയും (2/11/24) കേരള തീരത്ത് മത്സ്യബന്ധനത്തിനും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്.

Content Highlight: Rain warning in Kerala: Alert in eleven districts

Latest Stories