| Sunday, 16th October 2022, 8:09 pm

ടി-20 ലോകകപ്പിൽ ഇന്ത്യ-പാക് പോരാട്ടം നടന്നേക്കില്ല; ക്രിക്കറ്റ് ആരാധകർ നിരാശയിൽ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിൽ ഇന്ത്യ-പാക് പോരാട്ടം ഉപേക്ഷിക്കും? ക്രിക്കറ്റ് ആരാധകർ നിരാശയിൽ

അടുത്ത ഞായറാഴ്ച മെൽബണിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. എന്നാൽ ആരാധകരെ ധർമ സങ്കടത്തിലാക്കി കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യ-പാക് പോരാട്ടം നടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ആരാധകരെ സംബന്ധിച്ച് ഇത് അപ്രതീക്ഷിത ഷോക്ക് തന്നെയാണ്.
ഈ വർഷം ഇത് മൂന്നാംതവണയാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്നത്.

യു.എ.ഇയിൽ നടന്ന ഏഷ്യാ കപ്പിൽ ഇരുടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലുമായിരുന്നു അത്. ഗ്രൂപ്പ്ഘ ട്ടത്തിൽ ഇന്ത്യക്കും സൂപ്പർ ഫോറിൽ പാകിസ്ഥാനുമായിരുന്നു ജയം.

എന്നാൽ ഇത്തവണ കാലാവസ്ഥ വിനയാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെൽബണിൽ മഴയുണ്ട്. മത്സരദിനമായ ഒക്ടോബർ 23ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മെൽബണിൽ ഞായറാഴ്ച രാവിലെയും വൈകീട്ടും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ പ്രവചനം ഫലിക്കുകയാണെങ്കിൽ ഇന്ത്യ- പാകിസ്ഥാൻ മത്സരം നടന്നേക്കില്ലെന്നുറപ്പാണ്.

ഇന്ത്യ – പാകിസ്ഥാൻ അങ്കത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വളരെ നേരത്തേ തന്നെ വിറ്റുപോയിരുന്നു. ലോകകപ്പിന്റെ ഫൈനലിലേക്കാൾ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികൾ ഈ പോരാട്ടത്തിനായി കാത്തിരിക്കുന്നത്.

എന്നാൽ മഴ എല്ലാം തകിടം മറിച്ചിരിക്കുകയാണ്. മഴയെ തുടർന്ന് ഞായറാഴ്ച മത്സരം നടന്നില്ലെങ്കിൽ റിസർവ് ദിനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ല.

മഴ വില്ലനായാൽ കളി ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും മൽസരം വേണ്ടെന്നു വെക്കുകയാണെങ്കിൽ ഇന്ത്യക്കും പാകിസ്താനും ഓരോ പോയിന്റ് വീതം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Rain threat looms in Melbourne, IND vs PAK World Cup blockbuster clash can be a washout?

We use cookies to give you the best possible experience. Learn more