| Tuesday, 2nd April 2019, 8:30 am

വയനാടും പാലക്കാടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് അങ്ങിങ്ങായി ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത്തവണ ഏറ്റവും കൂടുതൽ ചൂട് നേരിട്ടത് പാലക്കാടു ജില്ലയാണ്. ഏറെ നാളുകളായി കടുത്ത ചൂടിൽ നട്ടം തിരിയുകയാണ് സംസ്ഥാനം. അതുകൊണ്ടുതന്നെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ജനങ്ങൾക്ക് ആശ്വാസമാകുകയാണ്.

കനത്ത ചൂട് മൂലം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ വെയിൽ കൊള്ളാൻ പാടില്ലെന്നുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്നും കൂടി തുടരും. വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള മറ്റ് ജില്ലകളിൽ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു വ​​രെ ഡി​​​ഗ്രി സെ​​​ൽ​​​ഷ്യസ്വരെ താപവ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

Also Read ഐ.പി.എല്ലിലെ രാജസ്ഥാന്‍ ചെന്നൈ മത്സരം; അജിങ്ക്യ രഹാനയ്ക്ക് 12 ലക്ഷം പിഴ

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​, ജി​ല്ല​ക​ളി​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഏറ്റവും കൂടിയ ചൂടായ 39 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് പാലക്കാടാണ്. സം​സ്ഥാ​ന​ത്ത് കടുത്ത ചൂട് തുടരുമ്പോൾ ഞാ‍യ​റാ​ഴ്ച 35 പേ​ര്‍ക്കു​കൂ​ടി സൂര്യാഘാതമേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി 721 പേർക്കാണ് സംസ്ഥാനത്ത് പൊള്ളലേറ്റത്. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഒ​രാ​ൾ​ വീ​തം 13 പേ​ര്‍ക്ക് സൂ​ര്യാ​ഘാതമേറ്റിട്ടുള്ള പൊ​ള്ള​ലും 20 പേ​ര്‍ക്ക് ശ​രീ​ര​ത്തി​ല്‍ ചൂട് മൂലമുള്ള പാടുകളും പ്രത്യക്ഷപെട്ടിട്ടുണ്ട്.

Also Read കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ല; ഞാനൊരു ചൗക്കീദാറല്ല: ഉദ്ദവ് താക്കറേ

ആ​ല​പ്പു​ഴയിൽ നാല് പേർക്ക് സൂര്യാഘാതം മൂലം പൊള്ളലേറ്റിരുന്നു. കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ മൂ​ന്നു​പേ​ർ​ക്കും എ​റ​ണാ​കു​ള​ത്ത് ര​ണ്ടു​പേ​ർ​ക്കും കാ​സ​ർ​കോ​ട് ഒ​രാ​ൾ​ക്കു​മാ​ണ് സൂര്യാഘാതം മൂലം പൊള്ളൽ ഏൽക്കേണ്ടി വന്നത്. ആ​ശ​ങ്ക​ക്ക് നേ​രി​യ​ശ​മ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ഒ​രാ​ഴ്ച​കൂ​ടി തു​ട​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

We use cookies to give you the best possible experience. Learn more