|

സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാലാണിത്. ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇപ്പോള്‍ ഇടുക്കി, തൃശൂര്‍ പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

മിക്ക ജില്ലകളിലും അഞ്ചു മുതല്‍ ഏഴു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക് ടോബര്‍ അഞ്ചിനകം തിരിച്ചെത്തണം. മറ്റെന്നാള്‍ മുതല്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജരാകാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ അഞ്ച് സംഘങ്ങളെ നിയോഗിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Video Stories