| Wednesday, 8th August 2018, 11:30 pm

മഴ കനക്കുന്നു; ഇടമലയാര്‍ ഡാം തുറന്നു, വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.

മലമ്പുഴയുടെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. മലമ്പുഴ ഡാമിലെ ഷട്ടര്‍ 90 സെന്റിമീറ്റര്‍ ഉയര്‍ത്തി.

ALSO READ: റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍.എസ്.എസ് താത്വികാചാര്യനെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

വയനാട്-കോഴിക്കോട് ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടമലയാര്‍ ഡാം  രാവിലെ ആറുമണിക്ക് തുറന്നു. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നു അധികൃതര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more