മഴ കനക്കുന്നു; ഇടമലയാര്‍ ഡാം തുറന്നു, വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2018, 11:30 pm
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.
മലമ്പുഴയുടെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. മലമ്പുഴ ഡാമിലെ ഷട്ടര്‍ 90 സെന്റിമീറ്റര്‍ ഉയര്‍ത്തി.
ALSO READ: റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍.എസ്.എസ് താത്വികാചാര്യനെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
വയനാട്-കോഴിക്കോട് ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടമലയാര്‍ ഡാം രാവിലെ ആറുമണിക്ക് തുറന്നു. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നു അധികൃതര്‍ പറഞ്ഞു.