ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന ടെക്സാസില്‍ ശക്തമായ കാറ്റും മഴയും. രണ്ടുപേര്‍ മരിച്ചു. നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി. ഹൂസ്റ്റണിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു.
ഇന്നു വൈകുന്നേരത്തോടെയാണ് മഴയും കാറ്റും ശക്തി പ്രാപിച്ചത്. മിക്ക വീടുകളിലെയും വൈദ്യതി ബന്ധം നഷ്ടമായി. ഇമെല്‍ദാ എന്ന കൊടുങ്കാറ്റാണ് ഇവിടെ വീശിയടിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഹൗഡി മോദി പരിപാടി നടക്കുന്ന സെപ്റ്റംബര്‍ 22-നും അങ്ങിങ്ങായി മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
അമ്പതിനായിരത്തോളം അമേരിക്കന്‍ ഇന്ത്യക്കാരാണ് അന്നേദിവസം പരിപാടിയില്‍ പങ്കടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹൗഡി മോദിയില്‍ പങ്കെടുക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരിപാടി മാറ്റിവെയ്ക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.