സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്തമഴക്കും കാറ്റിനും സാധ്യത
rain alert
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്തമഴക്കും കാറ്റിനും സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 1:16 pm

തിരുവനന്തപുരം: അടുത്ത് ചൊവ്വാഴ്ച്ച വരെ സംസ്ഥാന വ്യാപകമായി കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരപ്രദേശത്ത് 45 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്നതിനാല്‍ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കുന്നതിനാല്‍ തീരദേശത്തുള്ളവര്‍ ശ്രദ്ദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 774 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. കരമാന്‍ തോടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക.


Also Read കേവല ഭൂരിപക്ഷമുള്ള എല്ലാ സര്‍ക്കാരുകളും ജുഡീഷ്യറിയെ വരുതിക്കു നിര്‍ത്താന്‍ ശ്രമിക്കും; ജസ്റ്റിസ് ചെലമേശ്വര്‍

അതേ സമയം കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച് ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. മരുതാംകര, കാവിലംപാറ എന്നിവടങ്ങളിലാണ് കനത്തമഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടങ്ങളുണ്ടായത്.