ജൂണ്‍ ഒന്നു മുതല്‍ ദിനംപ്രതി 200 നോണ്‍ എ.സി ട്രെയിനുകള്‍ കൂടിയെന്ന് പിയൂഷ് ഗോയല്‍
national lock down
ജൂണ്‍ ഒന്നു മുതല്‍ ദിനംപ്രതി 200 നോണ്‍ എ.സി ട്രെയിനുകള്‍ കൂടിയെന്ന് പിയൂഷ് ഗോയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2020, 10:31 pm

ന്യൂദല്‍ഹി: രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എ.സി ട്രെയനുകള്‍ കൂടി അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ടിക്കറ്റ് ബുക്കിംഗ് ഉടന്‍ തുടങ്ങുമെന്നും ഗോയല്‍ വ്യക്തമാക്കി. നിലവില്‍ അതിഥി തൊഴിലാളികള്‍ക്കായി ഓടുന്ന ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെയായിരിക്കും ഇത്.

കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഉടനടി സംസ്ഥാനസര്‍ക്കാരുകള്‍ രജിസ്റ്റര്‍ ചെയ്യിക്കണം. ഇതിന്റെ വിവരങ്ങള്‍ റെയില്‍വേയ്ക്ക് കൈമാറുകയും വേണമെന്ന് പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

നിലവില്‍ 15 പാസഞ്ചര്‍ ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ഇവ എ.സി ട്രെയിനുകളാണ്. മെയ് 12 മുതലാണ് ഇവ സര്‍വീസ് തുടങ്ങിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക