| Tuesday, 14th April 2020, 11:40 pm

ലോക്ഡൗണ്‍ നീട്ടിയത് തലവേദനയായത് റെയില്‍വേക്കും; ക്യാന്‍സല്‍ ചെയ്യുന്നത് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയതോടെ റെയില്‍വേ ക്യാന്‍സല്‍ ചെയ്യുന്നത് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍. ഏപ്രില്‍ 15 നും മെയ് മൂന്നിനും ഇടയിലുള്ള യാത്രകള്‍ക്കുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുക്ക് ചെയ്ത 39 ലക്ഷം ടിക്കറ്റുകളാണ് ക്യാന്‍സല്‍ ചെയ്യുന്നത്.

യാത്രാ തീവണ്ടികളെല്ലാം മെയ് മൂന്നുവരെ റദ്ദാക്കിയ സാഹചര്യത്തിലാണ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത്. ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ റെയില്‍വെ മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഓടില്ലെന്ന് പ്രഖ്യാപിക്കുകയും ഒപ്പം മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്യുന്നതനുള്ള സൗകര്യം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ ടിക്കറ്റുകളുടെ തുക മുഴുവന്‍ യത്രക്കാര്‍ക്ക് തിരികെ ലഭിക്കും. ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്കുചെയ്തവര്‍ക്കെല്ലാം തുക അക്കൗണ്ടില്‍ തിരികെയെത്തും. കൗണ്ടറുകളിലെത്തി ടിക്കറ്റ് ബുക്കുചെയ്തവര്‍ക്ക് ജൂലായ് 31 വരെ പണം തിരികെ ലഭിക്കുമെന്നും പിടിഐ റിപ്പോര്‍ട്ടുചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more