ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അച്ചടിച്ച റെയില്‍വേ ടിക്കറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ മേം ഭീ ചൗക്കീദാര്‍ എന്ന് അച്ചടിച്ച കപ്പും റെയില്‍വേയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് അശ്രദ്ധമായി സംഭവിച്ചതാണെന്നും മനപൂര്‍വ്വമല്ലെന്നും റെയില്‍വേ വ്യക്തമാക്കി.
ചായ വാങ്ങിച്ചപ്പോഴാണ് യാത്രക്കാരന് മേം ഭീ ചൗക്കീദാര്‍ എന്ന് എഴുതിയ കപ്പ് കിട്ടിയത്. അദ്ദേഹം കപ്പിന്റെ ചിത്രത്തോട് കൂടി ട്വീറ്ററില്‍ പോസറ്റ് ചെയ്തതോടെ സംഭവം വൈറല്‍ ആയി. എന്നാല്‍ അത് നിരോധിച്ച കപ്പ് ആണെന്നും അതിന്റെ കരാറുകാരനെ ശിക്ഷിച്ചതായും റെയില്‍വേ വ്യക്തമാക്കി.
“ചായ കപ്പില്‍ മേം ഭീ ചൗക്കീദാര്‍ എന്ന് അച്ചടിച്ചതിനെകുറിച്ച് അന്വേഷിച്ചു. ഇത് ഐ.ആര്‍.സി.ടി.സിയുടെ അറിവോടെയോ സമ്മതത്തോടെയോ സംഭവിച്ചതല്ല. ആ സമയത്ത് റെയില്‍വേ പാന്‍ട്രിയില്‍ ഉണ്ടായിരുന്ന സൂപ്പര്‍വൈസറോട് ഇതിനെകുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഇത് ചെയ്തവര്‍ക്കെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തി.” ഐ.ആര്‍.സി.ടിസി വക്താവ് അറിയിച്ചു.
ഇതോടെ വ്യക്തമാവുന്നത് ഈ കപ്പില്‍ മുന്‍പും ചായ വിതരണം ചെയ്തിട്ടുണ്ടെന്നാണ്. സര്‍ക്കാര്‍ ഇതര സ്ഥാപനമായ സങ്കല്‍പ്പ് ഫൗണ്ടേഷന്റെ പരസ്യമാണ് കപ്പിന്റെ മുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.