യാത്രക്കാരെ ദുരിതത്തിലാക്കി റെയിൽവെയുടെ പുതിയ പരിഷ്‌ക്കാരം
Kerala News
യാത്രക്കാരെ ദുരിതത്തിലാക്കി റെയിൽവെയുടെ പുതിയ പരിഷ്‌ക്കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2019, 9:08 am

ഷൊര്‍ണൂര്‍: ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 14 ട്രെയിനുകൾ ഷൊർണ്ണൂർ സ്റ്റേഷനിലെത്തിക്കാതെ വഴി തിരിച്ച് വിടാൻ റെയിൽവേ തീരുമാനമെടുത്തു. മലബാർ ഭാഗത്തുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് റെയിൽവെയുടെ തീരുമാനം.

ഷൊർണ്ണൂർ വഴി പോകുമ്പോൾ സമയനഷ്ടം ഉണ്ടാകുമെന്നാണ് റെയിൽവേ പറയുന്നതെങ്കിലും യാത്രാസമയം കുറച്ചിട്ടില്ല. ഇതിനൊപ്പം സിഗ്നൽ സംവിധാനത്തിലെ പരിമിതികളും റെയിൽവേ കാരണമായി പറയുന്നു.

Also Read അവസാന കട്ടിക്കടലാസിലുള്ള ട്രെയിൻ ടിക്കറ്റും നിർത്തലാക്കുന്നു; നിർത്തുന്നത് ബ്രിട്ടിഷ് കാലം മുതൽക്കുള്ള ടിക്കറ്റ്

കേരളത്തിൽ നിന്ന് തമിഴ്നാട്,മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ആഴ്ചതോറും 53 സര്‍വീസുകളാണ് റെയില്‍വേ നടത്തുന്നത്. ഇതില്‍ 21 സര്‍വീസുകളും ഷൊർണ്ണൂർ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ് നടക്കുന്നത്.

അടുത്ത മാസം മുതൽ 14 സര്‍വീസുകള്‍ വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി തിരിച്ചു വിടും. സാധാരണ ഈ സർവീസുകൾ ഷൊർണ്ണൂർ വഴിയാണ് ഉണ്ടാകുക. യാത്രക്കാര്‍ക്ക് സൗകര്യമായ ബൊക്കാറോ എക്സ്പ്രസും അടുത്ത മാസം മുതൽ ഷൊർണ്ണൂരേക്കുണ്ടാകില്ല. മലബാർ ഭാഗത്തെ യാത്രക്കാർ ചെന്നൈയിലേക്കും മറ്റും സഞ്ചരിക്കാൻ ആശ്രയിക്കുന്ന ട്രെയിനാണ് ബൊക്കാറോ.

Also Read മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമിക്കും; മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹിമന്ത ബിസ്വ സര്‍മ

റെയിൽവേയുടെ പരിഷ്കാരം മൂലം ഏറെ ദുരിതത്തിലാകുന്നത് മലബാറിലെ യാത്രക്കാരാണ്. ഒറ്റയടിക്ക് മലബാറിന് പത്ത് തീവണ്ടികളാണ് ഇല്ലാതാകുന്നത്. ദീർഘദൂരം യാത്ര ചെയ്യുന്നവർ ഇനി ഒറ്റപ്പാലത്ത് ചെന്ന് ട്രെയിൻ കയറേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.