| Monday, 19th February 2024, 5:00 pm

രഞ്ജി ട്രോഫിയില്‍ പുതിയ ചരിത്രം കുറിച്ച് റെയില്‍വേസ്; ത്രിപുരയുടെ കാര്യം തീരുമാനമായി

സ്പോര്‍ട്സ് ഡെസ്‌ക്

2024 രഞ്ജി ട്രോഫി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ടീം റെയില്‍വേസ്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ത്രിപുര ക്കെതിരെ അഞ്ച് വിക്കറ്റിന് റെയില്‍വേസ് ജയിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ത്രിപുര 149ന് ഓള്‍ഔട്ട് ആയപ്പോള്‍ റെയില്‍വേ 105 റണ്‍സിനും തകര്‍ന്നു. രണ്ടാം ഇന്നിങ്‌സില്‍ 333 നേടിയ ത്രിപുര 378 റണ്‍സിന്റെ ടാര്‍ഗറ്റ് ആയിരുന്നു റെയില്‍വേസിന് നല്‍കിയത്.

രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന ടാര്‍ഗറ്റ് ആയ ഈ സ്‌കോര്‍ മറികടന്നാണ് റെയില്‍വേസ് പുതിയ ചരിത്രം കുറിച്ചത്.

രഞ്ജി ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചെയ്‌സ് ചെയ്ത മത്സരം, സ്‌കോര്‍, എന്ന നിലയില്‍

റെയില്‍വേസ് Vs ത്രിപുര – 378/5 – 2023 – 24

സൗരാഷ്ട്ര Vs ഉത്തര്‍പ്രദേശ് – 372/4 – 2019-20

അസം Vs സര്‍വീസസ് – 371/4 – 2008-09

രാജസ്ഥാന്‍ Vs വിദര്‍ഭ – 360/4 – 1989-90

ഉത്തര്‍പ്രദേശ് Vs മഹാരാഷ്ട്ര – 359/4 – 2021-22

ചേസിങ്ങില്‍ 31 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട റെയില്‍വേസിന് മോശം തുടക്കമായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ പ്രഥം സിങ്ങും മുഹമ്മദ് സെയ്ഫും ചേര്‍ന്ന് 175 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തയര്‍ത്തി. ഓപ്പണര്‍ പ്രഥം സിങ് 300 പന്തില്‍ നിന്ന് 16 ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 169 റണ്‍സാണ് നേടിയത്. മുഹമ്മദ് സെയ്ഫ് 126 പന്തില്‍ 14 സിക്‌സര്‍ അടക്കം 106 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ത്രിപുരയുടെ പേസ് ബൗളര്‍ മണിശങ്കര്‍ മുരാസിങ് മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും റെയില്‍വേസിനെ പിടിച്ചുകെട്ടാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. ശേഷം 103 ഓവറില്‍ റെയില്‍വേസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഏഴ് റൗണ്ടുകള്‍ക്ക് ശേഷം എലൈറ്റ് ഗ്രൂപ്പ് സിയില്‍ 24 പോയിന്റുമായി റെയില്‍വേ സീസണ്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഏഴു കളികള്‍ പിന്നിട്ടപ്പോള്‍ 25 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്.

Content Highlight: Railways about new history in Ranji Trophy

Latest Stories

We use cookies to give you the best possible experience. Learn more