| Tuesday, 27th August 2019, 10:51 pm

ജനശതാബ്ദി, തേജസ്, ഗതിമാന്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവു നല്‍കാനൊരുങ്ങി റെയില്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനശതാബ്ദി, തേജസ്, ഗതിമാന്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ ഇളവു നല്‍കാനൊരുങ്ങി റെയില്‍വേ. തെരഞ്ഞെടുത്ത റൂട്ടുകളിലെ ശതാബ്ദി, തേജസ്, ഗതിമാന്‍ എക്സ്പ്രസ് ട്രെയിനുകളിലാണ് 25 ശതമാനം വരെ ഇളവ് നല്‍കുന്നത്.

ഇളവു നല്‍കുന്ന കാര്യം ആലോചനയിലാണെന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

റോഡ്-വ്യോമ ഗതാഗത മേഖലകളിലെ സേവനദാതാക്കളുമായുള്ള മത്സരം കടുത്തതോടെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ റെയില്‍വേ നിര്‍ബന്ധിതമാകുന്നത്.

എ.സി. ചെയര്‍കാറിന്റെയും എക്സിക്യൂട്ടിവ് ചെയര്‍കാറിന്റെയും അടിസ്ഥാന നിരക്കിലായിരിക്കും ഇളവ് നല്‍കുക. ജി.എസ്.ടി, റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക് തുടങ്ങിയവ പ്രത്യേകം ഈടാക്കുകയും ചെയ്യും.

കഴിഞ്ഞവര്‍ഷം 50 ശതമാനം പോലും യാത്രക്കാരെ കിട്ടാതെ സര്‍വീസ് നടത്തിയ ട്രെയിനുകളിലായിരിക്കും പുതിയ ആനുകൂല്യം ലഭിക്കുക.

We use cookies to give you the best possible experience. Learn more