റെയില്‍വേ ഓണ്‍ലൈന്‍ ബുക്കിങ്ങിന് ഇനി സര്‍വീസ് ചാര്‍ജില്ല
India
റെയില്‍വേ ഓണ്‍ലൈന്‍ ബുക്കിങ്ങിന് ഇനി സര്‍വീസ് ചാര്‍ജില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st February 2017, 12:18 pm

ന്യൂദല്‍ഹി: റെയില്‍വേ ഐ.ആര്‍.സി.ടി.സി ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകളാക്കും. റെയില്‍ സുരക്ഷക്ക് ലക്ഷം കോടിയും അനുവദിച്ചു. റെയില്‍ പദ്ധതികള്‍ക്ക് 135000 കോടി നല്‍കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകളില്ലാതാക്കും. പുതിയ മെട്രോ റെയില്‍ നയത്തിനു രൂപം നല്‍കും. 3500 കി.മീ പുതിയ റെയില്‍ പാത കമ്മീഷന്‍ ചെയ്തു. 2017-18ല്‍ 25 റെയില്‍വെ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കും.

2019 ഓടെ എല്ലാ തീവണ്ടികളിലും ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍വെ സുരക്ഷാ ഫണ്ട് അനുവദിക്കും.

ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍. റെയില്‍വേയില്‍ 1.31 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.