| Wednesday, 8th December 2021, 10:28 am

തൈര് വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി; പാകിസ്ഥാനില്‍ ലോക്കോ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: തൈര് വാങ്ങുന്നതിനായി യാത്രയ്ക്കിടെ ട്രെയിന്‍ നിര്‍ത്തിയതിന് ലോക്കോ പൈലറ്റിനേയും അസിസ്റ്റന്റിനേയും സസ്‌പെന്‍ഡ് ചെയ്ത് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രാലയം.

റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഫെഡറല്‍ മിനിസ്റ്റര്‍ അസം ഖാന്‍ സ്വാടി ആണ് ലോക്കോ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയത്. കാഹ്ന റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തിയത്.

ലോക്കോ പൈലറ്റ് റാണ മുഹമ്മദ് ഷെഹ്‌സാദിനെയും അസിസ്റ്റന്റ് ഇഫ്തിഖര്‍ ഹുസൈനെയുമാണ് പാകിസ്ഥാന്‍ റെയില്‍വേസിന്റെ ലാഹോര്‍ അഡ്മിനിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുന്നതും അടുത്തുള്ള കടയില്‍ പോയി തൈര് വാങ്ങുന്നതുമായ വീഡിയോയും കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ റെയില്‍വേ മന്ത്രാലയത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതികരണങ്ങളും പുറത്തുവന്നിരുന്നു.

”രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ആരേയും അനുവദിക്കില്ല,” സസ്‌പെന്‍ഷന് ഉത്തരവിട്ടുകൊണ്ട് മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Railway department of Pakistan suspends driver and assistant for stopping train to buy yogurt

Latest Stories

We use cookies to give you the best possible experience. Learn more