|

എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ റയില്‍വേ ബജറ്റ് ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ റയില്‍വേ ബജറ്റ് റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ ഇന്ന് അവതരിപ്പിക്കുമ്പോള്‍ കേരളത്തിനു ഏറെ പ്രതീക്ഷകളുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പാത ഇരട്ടിപ്പിക്കലും ഉള്‍പ്പെടെയുള്ളപ്രധാന പദ്ധതികളാണ് റെയില്‍വെ മന്ത്രിയുടെ പരിഗണന കാത്തു കിടക്കുന്നത്.

അതേസമയം, ദേശീയ തലത്തില്‍ ചില സുപ്രധാനമായ തീരുമാനങ്ങളുണ്ടാകുമെന്നാണു സൂചന.

മൂന്നൂറു കിലോമീറ്റര്‍ വേഗമുള്ള  ബുള്ളറ്റ് ട്രെയിന്‍, അവയ്ക്കു സഞ്ചരിക്കാന്‍ പറ്റിയ പാളങ്ങള്‍,  അതിവേഗ ട്രെയിനുകള്‍, അനുബന്ധ വികസനം, അടിസ്ഥാനസൗകര്യ പദ്ധതികള്‍ തുടങ്ങിയവയാണ്  ബജറ്റിലെ പ്രധാന പ്രതീക്ഷകള്‍. ഇവയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും ഉണ്ടായേക്കും. വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാനുമുള്ള നയപ്രഖ്യാപനം പ്രതീക്ഷിക്കാം.

10 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്ത എറണാകുളത്തു നിന്നു കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാത ഇരട്ടിപ്പിക്കലിനും ബജറ്റില്‍ പരിഗണന കിട്ടുമെന്നാണ്  വിലയിരുത്തല്‍. അതേസമയം, റെയില്‍വെ യാത്രാ നിരക്കില്‍ അടുത്തയിടെ വര്‍ധനയുണ്ടായ
സാഹചര്യത്തില്‍ പുതിയ നിരക്കു വര്‍ധനയുണ്ടാവില്ല.

പുതിയ ട്രെയിനുകള്‍ക്കു വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അതു സംബന്ധിച്ച വെല്ലുവിളികള്‍ തുടരുകയാണ്. കേരളം ആസ്ഥാനമായി പുതിയ റയില്‍ മേഖലയെന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് റയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Video Stories