| Wednesday, 12th February 2014, 12:58 pm

ബഹളത്തെ തുടര്‍ന്ന് റെയില്‍വേ ബജറ്റവതരണം നിര്‍ത്തി വെച്ചു: കേരളത്തിന് മൂന്ന് ട്രെയ്‌നുകള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ഇടക്കാല റയില്‍വേ ബജറ്റവതരണം ആന്ധ്രാ എം.പി മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചു.

റയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗേയാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്. ബജറ്റ് അവതരണം തുടങ്ങുമ്പോള്‍ മുതല്‍ തെലുങ്കാന വിഷയവുമായി ബന്ധപ്പെട്ട് ആന്ധ്രാ എം.പിമാര്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു.

പ്രതിഷേധം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തി വെച്ചത്. ഉച്ചയ്ക്ക രണ്ട് മണിയ്ക്ക് സഭ വീണ്ടും ചേരും.

64,305 കോടിയുടെ പദ്ധതികളാണ് ബജറ്റില്‍ പ്രതിപാദിച്ചിരിയ്ക്കുന്നത്. കേരളത്തിന് മൂന്ന് ട്രെയ്‌നുകളാണ് അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയ്ന്‍, പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍, തിരുവനന്തപുരം- ബാംഗലൂരു പ്രീമിയം ട്രെയ്ന്‍ തുടങ്ങിയവയാണ് അനുവദിച്ചിട്ടുള്ളത്.

അഞ്ച് വര്‍ഷം കൊണ്ട് യു.പി.എ സര്‍ക്കാരിന് റയില്‍വേ മേഖലയില്‍ കൈവരിയ്ക്കാനായ നേട്ടങ്ങളെ കുറിച്ച് ബജറ്റില്‍ പ്രതിപാദിച്ചിട്ടുണ്ട്.

4556കിലോമീറ്ററോളം വൈദ്യുതീകരണം പൂര്‍ത്തിയായി. 2702 കിലോമീറ്ററോളം പാത നിര്‍മ്മിച്ചു. 19 പാതകള്‍ക്ക് പുതിയ സര്‍വേ- ബജറ്റില്‍ പറയുന്നു.

38 എക്‌സ്പ്രസ് ട്രെയ്‌നുകള്‍, 17 പ്രീമിയം ട്രെയ്‌നുകള്‍, 10 പാസഞ്ചര്‍, 4 മെമു, 3 ഡെമു ട്രെയ്‌നുകള്‍ എന്നിവ അനുവദിച്ചിട്ടുണ്ട്.

ഇതോടൊപ്പം കോച്ച് ഫാക്ടറികളില്‍ ഉദ്പാദനം ആരംഭിയ്ക്കുമെന്ന് പറഞ്ഞെങ്കിലും പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം ബജറ്റില്‍ ഇതുവരെ പ്രതിപാദിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more