ന്യൂദല്‍ഹി: മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നു. സുരേഷ് പ്രഭുസുരേഷ് പ്രഭു അവതരിപ്പിക്കുന്ന രണ്ടാമത്തെ റയില്‍വേ ബജറ്റാണിത്. ജനങ്ങളുടെ പ്രതീക്ഷ പ്രതിഫലിക്കുന്ന ബജറ്റായിരിക്കുമെന്ന് സുരേഷ് പ്രഭു പറഞ്ഞു. ഈ വര്‍ഷം 8720 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
2015-2016 ല്‍ 2800 കിലോമീറ്റര്‍ കൂടി റെയില്‍പ്പാത ഒരുക്കും. സ്വച്ഛ്ഭാരത് റെയില്‍വേയില്‍ നടപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. റെയില്‍വേയുടെ ഊര്‍ജ ഉപഭോഗത്തില്‍ കുറവുവരുത്താന്‍ സാധിച്ചു. കഴിഞ്ഞ ബഡ്ജറ്റിലെ 139 പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
2800 കിലോ മീറ്റര്‍ പുതിയ പാതകള്‍, ഈ വര്‍ഷം 1600 കിലോമീറ്റര്‍ വൈദ്യുതീകരണം നടപ്പാക്കും. ഈ വര്‍ഷം 10 ശതമാനം റവന്യൂ വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കുന്നത്.
തുറമുഖങ്ങള്‍ ബന്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വടക്കുകിഴക്ക് പ്രദേശങ്ങള്‍ ബന്ധിപ്പിക്കുന്നതിനും പ്രാമുഖ്യം നല്‍കും.
മുതിര്‍ന്ന പൗരന്മാരുടെ ക്വാട്ട 50% വര്‍ധിപ്പിച്ചു,നിരക്കു വര്‍ധിപ്പിക്കാതെ വരുമാനം കൂട്ടും, 100 സ്‌റ്റേഷനുകളില്‍ കൂടി വൈഫൈ സൗകര്യമൊരുക്കും.
2014-2015 ലെ ലക്ഷ്യങ്ങള്‍ കൈവരിച്ചതായി മന്ത്രി പറഞ്ഞു. റെയില്‍വേ വൈദ്യുതീകരണത്തിന് വേഗം കൂട്ടുന്ന നടപടികള്‍ കൈക്കൊണ്ടു. 2000 കിലോമീറ്ററുകൡ കൂടി വൈദ്യുതീകരണം നടപ്പാക്കും. പുതിയ തുറമുഖങ്ങളിലേക്ക് പിപിപി പ്രകാരം റെയില്‍പ്പാത ഒരുക്കും.
ടെന്‍ഡര്‍ നടപടികള്‍ ഓണ്‍ലൈനാക്കും. പ്രതിവര്‍ഷം 23 ദശലക്ഷം യാത്രക്കാരാണ് റെയില്‍വേയെ ആശ്രയിക്കുന്നത്.
മെയില്‍,എക്‌സ്പ്രസ് വണ്ടികളുടെ വേഗം 80 കിലോമീറ്ററാക്കി വര്‍ധിപ്പിച്ചു, സ്വച്ഛ് ഭാരത് പദ്ധതിക്കായി പണം മാറ്റിവെക്കും.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി നടപ്പാക്കും.
ചരക്ക് തീവണ്ടികള്‍ക്ക് ടൈംടേബിള്‍ നടപ്പാക്കും. മിസോറവും ;മണിപ്പൂരും ബ്രോഡ്‌ഗേജിന് കീഴില്‍ കൊണ്ടുവരും.
മൂന്ന് ചരക്ക് ഇടനാഴിക്കള്‍ക്ക് പദ്ധതി.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം തിരുവനന്തപുരം- ദല്‍ഹി യാത്രാ സമയം ആറുമണിക്കൂര്‍ കുറയും ,എവണ്‍ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് തിരുവനന്തപുരത്ത് സബര്‍ബന്‍ സംവിധാനം ഏര്‍പ്പെടുത്തും,
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ ഹബ് ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യും, ഇന്ത്യയിലെ ആദ്യ റെയില്‍ ഓട്ടോ ഹബ്ബ് ചെന്നൈയില്‍ ടിക്കറ്റിനൊപ്പം യാത്രക്കാരന് ആവശ്യമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് ആവശ്യപ്പെടാം,
തീര്‍ത്ഥാടനകേന്ദ്രങ്ങളുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കും യാത്രക്കാര്‍ക്ക് നാടന്‍ ഭക്ഷണം ലഭ്യമാക്കും, എല്‍.ഐഎ.സി ഒന്നര ലക്ഷം കോടി രൂപ റെയില്‍വേയില്‍ നിക്ഷേപിക്കും വനിതകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 24ഃ7 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൊണ്ടുവരും.
തിരുവനന്തപുരത്ത് നിന്ന സബര്‍ബന്‍ സര്‍വീസുകള്‍ നിര്‍ദേശങ്ങളും വിവരങ്ങളും യാത്രക്കരെ അറിയിക്കുന്നതിനായി 2000 സ്റ്റേഷനുകളില്‍ 20,000 പ്രദര്‍ശന സ്‌ക്രീനുകള്‍ സ്ഥാപിക്കും, കൂലികള്‍ ഇനിമുതല്‍ സഹായക് എന്ന പേരിലായിരിക്കും അറിയപ്പെടുക, കൂലികള്‍ക്കായി സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് പദ്ധതികള്‍ നടപ്പാക്കും,
മെയ്ക്ക് ഇന്ത്യ പദ്ധതിയില്‍ പുതിയ രണ്ട് എന്‍ജിന്‍ നിര്‍മാണ ഫാക്ടറികള്‍, മൊബൈലില്‍ 139 നമ്പറിലൂടെ ടിക്കറ്റ് കാന്‍സലേഷന്‍ നടപ്പാക്കാന്‍ സാധിക്കും, ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍ ട്രാക്ക് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കും, ട്രെയിനുകളുടെ ശരാശരി വേഗത 130 കിലോ മീറ്റര്‍ ആക്കാന്‍ പദ്ധതി ,
എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സിസിടിവി നിരീക്ഷണം ഉറപ്പുവരുത്തും സാധാരണക്കാര്‍ക്കായി റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ നടപ്പാക്കും, വഡോദരയില്‍ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും, ഓട്ടോമേറ്റഡ് ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കും,
സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കും, ഭിന്നശേഷിക്കാര്‍ക്കായി ബാറ്ററിയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളും പോര്‍ട്ടര്‍ സര്‍വീസും നടപ്പാക്കും,സീനിയര്‍ സിറ്റിസണ്‍ യാത്രക്കാര്‍ക്ക് ലോവര്‍ ബര്‍ത്ത് ക്വാട്ട 50 ശതമാനം വര്‍ധിപ്പിച്ചു. ,
ഉത്കൃഷ്ട ഡബിള്‍ഡെക്കര്‍ ട്രെയിനുകള്‍ നടപ്പാക്കും ചെലവു ചുരുക്കലിലൂടെ 3000 കോടി സമാഹരിക്കും യാത്രക്കാര്‍ക്ക് എസ്.എം.എസിലൂടെ ടോയ്‌ലറ്റ് ക്ലീനിംഗ് ആവശ്യപ്പെടാം ,തത്കാല്‍ കൗണ്ടറുകളിലും സിസടിവി നിരീക്ഷണം ഏര്‍പ്പെടുത്തും, റിസര്‍വ് ചെയ്യാത്തവര്‍ക്കും സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ യാത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗജന്യനിരക്കില്‍ ഇടിക്കറ്റ് റിസര്‍വ് ചെയ്യാം.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഒരു മിനിറ്റില്‍ 7200 ടിക്കറ്റ് എന്ന തോതിലാക്കി ഉയര്‍ത്തും, ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ മധ്യഭാഗത്തേക്ക് മാറ്റും, എല്ലാ ട്രെയിനുകളിലും ലേഡീസ് കോച്ച് മധ്യഭാഗത്താക്കും, 400 സ്റ്റേഷനുകളില്‍ വൈഫൈ അടുത്ത വര്‍ഷം, 17,000 ബയോടോയ്‌ലറ്റുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ സ്ഥാപിക്കും,
അതേസമയം കേരളത്തിന് പുതിയ ട്രെയിന്‍ സര്‍വീസുകളൊന്നും അനുവദിച്ചിട്ടില്ല, യാത്രാ ചരക്ക് കൂലി വര്‍ധനയെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചില്ല