ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റെയില്‍വേ ബജറ്റ് അവതരം ആരംഭിച്ചു. പരിഷ്‌കരണത്തിനു സിഗ്നലെന്ന് ബജറ്റ് അവതരണത്തിന്റെ ആമുഖത്തില്‍ റയില്‍വേ മന്ത്രി പറഞ്ഞു.
റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു മേശപ്പുറത്തു വെച്ചു.
പ്രധാന പ്രഖ്യാപനങ്ങള്‍:
സ്‌റ്റേഷനുകളില്‍ വീല്‍ ചെയര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സൗകര്യം
മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കും
അപ്പര്‍ ബര്‍ത്തുകളിലേക്കുള്ള ചവിട്ടുപടി രൂപകല്‍പന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനെ ഏല്‍പ്പിക്കും
400 റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും
വികസന പദ്ധതികളില്‍ വടക്കുകിഴക്കന്‍ മേഖലയ്ക്ക് മുന്‍ഗണന നല്‍കും, മേഘാലയയെ രാജ്യത്തിന്റെ റയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തും
സ്വകാര്യ പങ്കാളിതത്തോടെ റെയില്‍വേയില്‍ യന്ത്രവത്കരണം
റയില്‍വേ സ്‌റ്റേഷനുകള്‍ അതാത് പ്രദേശത്തെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തിലാക്കും
പ്രധാന നഗരങ്ങളില്‍ റയില്‍വേ ഉപഗ്രഹ ടെര്‍മിനലുകള്‍
ട്രയിന്‍ ടിക്കറ്റ് ഇനി മുതല്‍ 120 ദിവസം മുമ്പേ ബുക്ക് ചെയ്യാം
ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ലഭ്യമാക്കും. 108 ട്രയിനുകളില്‍ ഇകാറ്ററിങ് സംവിധാനം കൊണ്ടുവരും.
തിരക്കേറിയ ട്രെയിനുകളില്‍ കോച്ചുകള്‍ 26 ആയി ഉയര്‍ത്തും
ബഹുഭാഷാ ഇ-ടിക്കറ്റിങ് പോര്‍ട്ടല്‍ വരും
എല്ലാ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സംവിധാനം ഏര്‍പ്പെടുത്തും.
വനിതാ കംപാര്‍ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണക്യാമറ ഉള്‍പ്പെടുത്തും. നിര്‍ഭയ ഫണ്ട് സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി ഉപയോഗിക്കും.
ടിക്കറ്റ് ബുക്കിങ്ങിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാന്‍ ഐ.ആര്‍.ടി.സി വഴി പദ്ധതി നടപ്പാക്കും
യാത്രക്കാരുടെ പരാതികള്‍ രേഖപ്പെടുത്താനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷന്‍ വരും
ബയോ ടോയ്‌ലറ്റും, വിമാനത്തിലുള്ള മോഡല്‍ ടോയ്‌ലറ്റും ട്രയിനുകളില്‍ നിര്‍മിക്കും.
നിരക്കുവര്‍ധനവുണ്ടാവില്ല.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ 8.5 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും.
കാവലില്ലാ ലെവല്‍ ക്രോസുകളില്‍ റേഡിയോ സിഗ്നലിങ്
യാത്രാസമയം 20% കുറയ്ക്കാന്‍ പദ്ധതി
ഈ വര്‍ഷം നാലു ചരക്ക് ഇടനാഴി ആരംഭിക്കും
6682 കിലോമീറ്റര്‍ വൈദ്യുതീകരണം