[]എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ റെയില്‍ വേ ബജറ്റ് മന്ത്രി സദാനന്ദ ഗൗഡ ലോകസഭയില്‍ അവതരിപ്പിച്ചു . കൗടില്യന്റെ അര്‍ത്ഥസാസ്ത്രത്തിലെ “പ്രജാ സുഖേ സുഖം രാജ്യ/ പ്രജാനംജ ഹിതേഹിതം..” എന്നു തുടങ്ങുന്ന വരികളോടെയായിരുന്നു അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമയം 12.09നാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്.
.എല്ലാ സ്റ്റേഷനുകള്‍ക്കും എസ്‌കലേ്‌റററുകളും ലിഫ്റ്റ് സംവിധാനങ്ങളും.
.വൃദ്ധര്‍ക്കും വികലാംഗര്‍ക്കും ബാട്ടറി കാര്‍.
.സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും പ്രത്യേക പ്രാധാന്യം.
.കുറ്റ കൃത്യങ്ങള്‍ തടയാന്‍ അഖിലേന്ത്യാ തലത്തില്‍ ഹെല്‍പ്പ് ലൈന്‍ നടപ്പിലാക്കും.
12500 ട്രെയിനുകളിലായി 23 മല്യണ്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെന്നും 94 ശതമാനം വരുമാനവും ചെലവഴിക്കുന്നുണ്ടെന്നും സദാനന്ദ ഗൗട ബജറ്റില്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ഫ്രൈറ്റ് കടത്ത് സംവിധാനമായി റെയില്‍വേയെ മാററാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
വൃത്തിക്കും സുരക്ഷിത്വത്തിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പുതിയ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനാണ് പ്രാഥമിക പരിഗണന. എന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാവും വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക. ഓരോ ടിക്കറ്റിനും കിലോമീറ്ററിന് 21 പൈസ നഷ്ടമുണ്ടാകുന്നുവെന്നും ബജറ്റ് വിലയിരുത്തുന്നു.
റെയില്‍വെയുടെ 2013-14 വര്‍ഷത്തെ സാമൂഹ്യ ബാധ്യത 20000 കോടിരൂപയാണ്. അതുകൊണ്ട് വിദേശ നിക്ഷേപം ഉയര്‍ത്തേണ്ടതുണ്ട്. അതിനായി ക്യാബിനറ്റ് അംഗീകാരം നേടും.
എത്രയും പെട്ടെന്ന് തെറ്റു തിരുത്തല്‍ പ്രക്രിയയാണ് നടക്കേണ്ടത്. ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിലൂടെ 8000 കോടിരൂപ അധികമായി നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ബജറ്റ് വ്യക്തമാക്കുന്നു.
സുരക്ഷയ്ക്കായി 70000 ആര്‍പിഎഫ് ഭടന്‍മാരെ നിയോഗിക്കും. സ്ത്രീ കോച്ചുകള്‍ക്ക് 4000 വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും പുതുതായി നിയോഗിക്കും.
സ്വാമി വിവേകാനന്ദന്റെ പേരില്‍ പ്രത്യേക ട്രെയിന്‍ ആരംഭിക്കും. തപാല്‍, മൊബൈല്‍ഫോണ്‍ എന്നിവയിലൂടെ ടിക്കറ്റ് ബുക്കിങ് സംവിധാനം വ്യാപിപ്പിക്കും.
മുംബൈഅഹമദാബാദ് യോജിപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.
2013-14 മൊത്തം വരുമാനം 12,35,558 കോടിരൂപയാണ്. ഇതില്‍ 94 ശതമാനമാണ് വര്‍ക്കിങ് റേഷ്യൊ. ധനകാര്യ മന്ത്രാലയം 1100 കോടിരൂപയും പിന്നീട് 273 കോടിരൂപയും റെയില്‍വേ ഷെയര്‍ നല്‍കിയിട്ടുണ്ട്.
2014-2015 വര്‍ഷത്തെ മൊത്തം വരുമാനം 1.64 ലക്ഷം കോടിയാണ് പ്രതീക്ഷിക്കുന്നത്.എല്ലാ സ്റ്റേഷനുകള്‍ക്കും എസ്‌കലേ്‌റററുകളും ലിഫ്റ്റ് സംവിധാനങ്ങളും. വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക ബാക്്ടറി കാര്‍.
സുരക്ഷയ്ക്കുമ യാത്രക്കാരുടെ സൗകര്യത്തിനും പ്രത്യേക പ്രാധാന്യം. നിരക്കു വര്‍ദ്ധന ഇന്ധന വിലയുമായി ബന്ധപ്പെടുത്തും. ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പു വരുത്തും. കുറ്റ കൃത്യങ്ങള്‍ തടയാന്‍ അഖിലേന്ത്യാ തലത്തില്‍ ഹെല്‍പ്പ് ലൈന്‍ നടപ്പിലാക്കും.
റെയില്‍വേ സൗകര്യങ്ങല്‍ക്കെല്ലാം ഓണ്‍ലൈന്‍ വഴി ബുക്കിങ് സാധ്യമാക്കും. എല്ലാ സ്‌റ്റേഷനുകളിലും കുടിവെള്ളം, വിശ്രമമുറി, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവ നടപ്പാക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.
സുരക്ഷയ്ക്കായി 70000 ആര്‍പിഎഫ് ഭടന്‍മാരെ നിയോഗിക്കും. സ്ത്രീ കോച്ചുകള്‍ക്ക് 4000 വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും പുതുതായി നിയോഗിക്കും.
സ്വാമി വിവേകാനന്ദന്റെ പേരില്‍ പ്രത്യേക ട്രെയിന്‍ ആരംഭിക്കും. തപാല്‍, മൊബൈല്‍ഫോണ്‍ എന്നിവയിലൂടെ ടിക്കറ്റ് ബുക്കിങ് സംവിധാനം വ്യാപിപ്പിക്കും.
മുംബൈ-അഹമദാബാദ് യോജിപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.