കോഴിക്കോട്: വ്യാമോഹങ്ങളുണ്ടാക്കി സ്വകാര്യ വല്‍ക്കരണത്തിനും വിദേശ നിക്ഷേപത്തിനും വഴിയൊരുക്കുന്ന തട്ടിപ്പാണ് റയില്‍വേ ബജറ്റെന്ന് ആര്‍.എം.പി. പാര്‍ലിമെന്റിനെപ്പോലും ഇരുട്ടില്‍ നിര്‍ത്തുന്ന, സുധാര്യതയില്ലാത്തതും ജനാധിപത്യവരുദ്ധവുമായ ബജറ്റ് പ്രഖ്യാപനമാണ് കേന്ദ്ര റയില്‍മന്ത്രി സുരേഷ് പ്രഭു നടത്തിയിരിക്കുന്നതെന്നും ആര്‍.എം.പി അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
റെയില്‍വേയുടെ സ്വത്തുക്കള്‍ സ്വകാര്യ മേഖലയ്ക്കും വിദേശികള്‍ക്കും കൈമാറിയുള്ള വികസന പദ്ധതികള്‍ ഭാവിയില്‍ അപകടകരമായി മാറുമെന്നും യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ആര്‍.എം.പി അറിയിച്ചു. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും കോച്ച് ഫാക്ടറിക്ക് ലഭിച്ച സഹായവുമെല്ലാം കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക തുച്ഛമാണെന്നും ആര്‍.എം.പി വ്യക്തമാക്കി.
കേരളത്തിലെ തീവണ്ടി സമയങ്ങള്‍ പുനക്രമീകരിക്കണമെന്ന് പറഞ്ഞ ആര്‍.എം.പി സ്വകാര്യ കമ്പനികളുടെ മുതല്‍ മുതല്‍മുടക്ക് കൊള്ള ലാഭം പ്രതീക്ഷിച്ചുകൊണ്ടുള്ളതാണെന്ന് തെളിയിക്കപ്പെട്ടതായും ഇത് റയില്‍വേ നിരക്കില്‍ വന്‍ വര്‍ധന ഉണ്ടാകുന്നതിന് കാരണമാകുമെന്നും ആരോപിച്ചു.