| Tuesday, 27th March 2018, 8:25 am

റെയില്‍വേയിലെ ഒരു ലക്ഷം ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ട് കോടി ഉദ്യോഗാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റെയില്‍വേയുടെ ഒരു ലക്ഷം ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ട് കോടി ഉദ്യോഗാര്‍ത്ഥികള്‍. അപേക്ഷിക്കാനുള്ള തീയ്യതി അവസാനിക്കാന്‍ അഞ്ച് ദിവസം കൂടിയുള്ളതിനാല്‍ എണ്ണം ഇനിയും കൂടുമെന്നും റെയില്‍വേ അറിയിച്ചു.

ഏകദേശം 50 ലക്ഷത്തോളം അപേക്ഷകളാണ് അസി.ലോക്കോ പൈലറ്റ് ടെക്‌നീഷ്യന്‍ ജോലികള്‍ക്കായി ലഭിച്ചത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റെയില്‍വേയില്‍ ഗ്രൂപ്പ് ലെവല്‍ സി 1 (പഴയ ഗ്രൂപ്പ് ഡി), ഗ്രൂപ്പ് ലെവല്‍ സി 2 തസ്തികകളിലേക്ക് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്. 89,409 പേരെയാണ് രണ്ട് വിഭാഗങ്ങളിലുമായി നിയമിക്കുക. റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണിത്. രണ്ട് വിഭാഗങ്ങളിലും രണ്ട് ഭാഗങ്ങളായി കമ്പ്യൂട്ടര്‍ ബെയ്‌സ്ഡ് പരീക്ഷയും(സി.ബി.ടി) ശാരീരിക ക്ഷമതാ പരീക്ഷയും ഉണ്ടാവും.


Read Also: സ്വഭാവവൈകല്യമുള്ള പൊലീസുകാര്‍ സേനയ്ക്ക് ചേര്‍ന്നതല്ല; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുങ്ങി ഡി.ജി.പി


കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷ ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്തും. ഇതില്‍ നിശ്ചിത മാര്‍ക്ക് നേടിയാല്‍ രണ്ടാം ഘട്ട സി.സി.ടിയില്‍ പങ്കെടുക്കാം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.

ജനറല്‍-40 ശതമാനം, ഒ.ബി.സി-30, പട്ടിക ജാതി-30, പട്ടിക വര്‍ഗ്ഗം- 25 എന്നിങ്ങനെയാണ് ഇപ്പോള്‍ നിശ്ചയിച്ച കട്ട് ഓഫ്. അപേക്ഷകരുടെ എണ്ണം വളരെക്കൂടുതലായതിനാല്‍ കൂടുതല്‍ പേരെ പ്രാഥമിക റൗണ്ടില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നാല്‍ കട്ട് ഓഫ് മാര്‍ക്ക് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: indianrailways.gov.in


Watch Doolnews Special: ഒഴുകാൻ മറന്ന ബേപ്പൂർ-കല്ലായി കനാൽ

We use cookies to give you the best possible experience. Learn more