| Tuesday, 28th August 2018, 3:00 pm

ഭീമ കൊറേഗാവ് സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡും അറസ്റ്റും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ദല്‍ഹി, ഹൈദരാബാദ്, റായ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന അഭിഭാഷകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളാണ് റെയ്ഡ് ചെയ്തത്. റെയ്ഡിനു ശേഷം ഇവരെയെല്ലാവരെയും അറസ്റ്റു ചെയ്തിട്ടുമുണ്ട്.

2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൂനെ പൊലീസിന്റെ നടപടി.

Also Read:മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; ഇന്ത്യയോട് അതൃപ്തി അറിയിച്ച് മാലദ്വീപ്

പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നും പൊലീസ് പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

ജൂണ്‍ ആറിന് പൂനെ പൊലീസ് ആക്ടവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍ അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിങ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷോമ സെന്‍, പ്രധാനമന്ത്രിയുടെ ഗ്രാമ വികസന ഫെലോയായിരുന്ന മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.

Also Read:സഹായിക്കുമെന്നാണോ പറഞ്ഞതെന്ന് മനസിലായില്ല പക്ഷേ മുഖം കണ്ടാലറിയാം, അദ്ദേഹം സഹായിക്കും; രാഹുലില്‍ പ്രതീക്ഷയര്‍പ്പിച്ച് പാണ്ടനാട്

പിറ്റേദിവസം ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് “ഗ്രാമീണ മേഖലയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍” നിന്നും പിടിച്ചെടുത്ത വിവരങ്ങള്‍ അനുസരിച്ച് രാജീവ് ഗാന്ധിയെപ്പോലെ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടെന്ന് അവകാശപ്പെട്ടിരുന്നു. ഈ അഞ്ചുപേര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കുകയും ഇവരെ പൂനെയിലെ യെര്‍വാദ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more