കൊച്ചി: ആലുവയിലെ സി.എം.ആര്‍.എല്‍ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും റെയ്ഡ് നടത്തി.
വന്‍തോതില്‍ നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. കരിമണല്‍ വ്യവസായിയായ ശശിധരന്‍ കര്‍ത്തയ്‌ക്കെതിരെ വലിയ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.