സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസില്‍ റെയ്ഡ്: 20 കോടി രൂപ പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th September 2015, 6:58 pm
കൊല്‍ക്കത്ത: സാന്റിയാഗോ മാര്‍ട്ടിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ആദായ നികുതി വിഭാഗത്തിന്റെ റെയ്ഡ്. പരിശോധനയില്‍ 20 കോടി രൂപ പിടിച്ചെടുത്തു. ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തത്തെുടര്‍ന്നായിരുന്നു റെയ്ഡ്.
ഹവാല ഇടപാടിനായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തിരിക്കുന്നതെന്നാണ് സൂചന. പണം ദുബായിലേക്ക് കടത്താനാണ് ശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കൊല്‍ക്കത്ത ഓഫീസിലെ അലമാരയില്‍ നിന്നാണ് പണം കണ്ടെടുത്തത്.
കൊല്‍കത്തയിലെയും സിലിഗുരിയിലെയും ഒമ്പതിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഒന്‍പത് ബാഗുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് പണം കണ്ടെത്തിയത്. കൊല്‍ക്കത്ത പോലീസിലെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെയാണ് പണം പിടികൂടിയത്.