തിരുവനന്തപുരത്തും കൊച്ചിയിലും ഹോട്ടലുകളില്‍ റെയ്ഡ് പന്ത്രണ്ട് ഹോട്ടലുകള്‍ അടച്ചു
Daily News
തിരുവനന്തപുരത്തും കൊച്ചിയിലും ഹോട്ടലുകളില്‍ റെയ്ഡ് പന്ത്രണ്ട് ഹോട്ടലുകള്‍ അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th December 2014, 3:26 pm

raidതിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന. വൃത്തി ഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തിയ പന്ത്രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. സേഫ് കേരള പരിപാടിയുടെ ഭാഗമായാണ് പരിശോധന നടന്നത്.

മണ്ഡലകാലമായതിനാല്‍ സബരിമല തീര്‍ത്ഥാടകരുടെ വന്‍തിരക്കാണ് ജില്ലകളിലെ ഹോട്ടലുകളില്‍ അനുഭവപ്പെടുക. ഈ സമയത്ത് നടന്ന പരിശോധനകളില്‍ കണ്ടെത്തിത് തീര്‍ത്തും വൃത്തി ഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഹോട്ടലുകളാണ്.
വൃത്തിയില്ലാത്ത പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് ആറ്റുകാല്‍ ക്ഷേത്രം. അറപ്പുളവാക്കുന്ന കാഴ്ചകളാണ് ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പരിശോധനാസംഘം കണ്ടത്. ആറ്റുകാലിന് പുറമേ പത്മനാഭസ്വാമിക്ഷേത്ര പരിസരത്തും വൃത്തിഹീനമായ നിലയില്‍ തന്നെയാണ് അയ്യപ്പന്‍മാര്‍ എത്തുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം കൊച്ചിയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച ഒന്‍പത് ഹോട്ടലുകള്‍ അടപ്പിച്ചു