കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇന്നും റെയ്ഡ് തുടരുന്നു. എറണാകുളം ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പറവൂര്‍, മരട് മേഖലയില്‍ നടന്ന റെയ്ഡില്‍ മുപ്പതോളം ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തു. നഗരസഭാ ഹെല്‍ത്ത് വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു രണ്ടു സ്ഥലത്തും റെയ്ഡ്.[]
നഗരസഭാ സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കേശവന്‍ തമ്പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാ യനിയാസ്, ഹുസൈന്‍, ബിജു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എല്ലാതരം ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്നും ഹോട്ടലുടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രങ്ങളിലാക്കി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
മരട് മേഖലയിലെ ലെ മെറഡിയന്‍, വൈറ്റ്‌ഫോര്‍ട്ട്, ബി.ടി.എച്ച് സരോവരം എന്നീ മുന്തിയ ഹോട്ടലുകളിലായിരുന്നു രാവിലെ മുതല്‍ റെയ്ഡ് നടത്തിയത്. പഴകിയ ഇറച്ചി വിഭവങ്ങള്‍, മീന്‍കറി, പച്ചക്കറി കുറുമ, രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മറ്റു ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.
ഹോട്ടല്‍ ബി.ടി.എച്ച് സരോവരത്തില്‍ നിന്നും വലിയ തോതില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പാചകത്തിന് ഉപയോഗിക്കുന്ന പഴകിയ വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡ് വൈകുന്നേരം
വരെ തുടരും.
ഇവിടുത്തെ റസ്‌റ്റോറന്റുകളില്‍ പഴകിയ ഭക്ഷണം വിളുമ്പുന്നതായി പരാതിയുണ്ടായിരുന്നു. ഹോട്ടല്‍ വൈറ്റ്‌ഫോര്‍ട്ടില്‍ നിന്നും പഴകിയ അച്ചാറുകളും മറ്റു ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു. ഹോട്ടല്‍ ലെ മെറിഡിയനില്‍ സൂക്ഷിച്ചിരുന്ന രാസപദാര്‍ത്ഥങ്ങളടങ്ങിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.