| Friday, 7th December 2018, 7:14 pm

റോബര്‍ട്ട് വദ്രയുടെ ,സ്ഥാപനങ്ങളില്‍ റെയ്ഡ്; മോദി മനപ്പൂര്‍വ്വം വേട്ടയാടുന്നുവെന്ന് വദ്രയുടെ അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റോബര്‍ട്ട് വദ്രയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ്. ദല്‍ഹിയിലും ബെംഗളൂരുമുള്ള വദ്രയുടെ സ്ഥാപനങ്ങളിലാണ്. ദല്‍ഹിയില്‍ നിലവില്‍ മൂന്ന് സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്.

മൂന്ന് കമ്പനികളില്‍ തെരച്ചില്‍ നടത്താനെത്തിയ സംഘം കമ്പനി പൂട്ടി ഇടുകയും ചെയ്തിരിക്കുകയാണ് എന്ന് വദ്രയുടെ അഭിഭാഷകന്‍ പറയുന്നു.സ്വേച്ഛാധിപതിപത്യപരമായ നയമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read:  രാജസ്ഥാനിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തോല്‍വി; കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍

ഞങ്ങളുെട സ്‌കൈലൈറ്റ് ആശുപത്രിയിലെ ആളുകളെ അവര്‍ പൂട്ടിയിട്ടിരിക്കുകയാണ്. ആരെയും ഉള്ളിലേക്കൊ പുറത്തേക്കൊ വിടുന്നില്ല. ഇവിടെ നടക്കുന്നത് നാസിസം ആണോ? ഇതെന്താ ജയിലാണോ?

തന്റെ കക്ഷിയെ അദ്ദേഹവുമായി ബന്ധമുള്ളവരേയും നരേന്ദ്ര മോദി മനപ്പൂര്‍വ്വം വേട്ടയാടുകയാണ്. യാതൊരു തെളിവുമില്ലാതെയാണ് ഇത് ചെയ്യുന്നത്. 4-5 വര്‍ഷമായി ഇത് തുടരുന്നു എന്നിട്ടും അവര്‍ക്ക് തെളിവുകള്‍ കണ്ടെത്താനായില്ല. അത് കൊണ്ട് അവര്‍ തങ്ങളെ പുറത്ത് നിര്‍ത്തി കൃത്രിമ തെളിവുണ്ടാക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട ചെയ്യുന്നു.

We use cookies to give you the best possible experience. Learn more