| Sunday, 13th October 2019, 2:00 pm

ജോളിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ ലഭിച്ചു; മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ഇമ്പിച്ച് മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നതായാണ് ഫോണ്‍ രേഖകള്‍. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആറു കൊലകളും ചെയ്തതു താനാണെന്നു ജോളി സമ്മതിച്ചെന്നും അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ജോളിയുടെ ഭര്‍ത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

‘പിടിക്കപ്പെടുമെന്നു ജോളി തീരെ പ്രതീക്ഷിച്ചില്ല. പറ്റിപ്പോയി എന്നായിരുന്നു അവര്‍ കൊലപാതകങ്ങളെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. പണം ചെലവിട്ടത് ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയാനാകില്ല. പൊലീസ് അറിയാത്ത പല കാര്യങ്ങളും ഷാജു മാധ്യമങ്ങളോടു പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് ശ്രദ്ധിക്കുന്നുണ്ട്.’- എസ്.പി പറഞ്ഞു.

തന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more