| Friday, 14th June 2024, 8:12 pm

മലയാള സിനിമ ആരെയും കോപ്പി ചെയ്യാറില്ല; ഉണ്ടെങ്കില്‍ പറയൂ, എനിക്കത് ഷോക്കായിരിക്കും: റായ് ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഇതുവരെ മറ്റു ഭാഷകളില്‍ നിന്ന് റീമേക്ക് ചെയ്ത മലയാളം സിനിമ കണ്ടിട്ടില്ലെന്ന് പറയുകയാണ് റായ് ലക്ഷ്മി. അങ്ങനെയുള്ള സിനിമ മലയാളത്തിലുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും തന്റെ അറിവില്‍ അത്തരം സിനിമയില്ലെന്നും താരം പറയുന്നു.

തന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ ഡി.എന്‍.എയുടെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റായ് ലക്ഷ്മി. അത്തരമൊരു മലയാള സിനിമയുണ്ടെങ്കില്‍ തനിക്ക് അതൊരു ഞെട്ടലാകുമെന്നും താരം പറഞ്ഞു.

മറ്റു ഭാഷകളില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണെങ്കില്‍ പോലും മലയാളികള്‍ അത് റീമേഡ് ചെയ്യില്ലെന്നും മലയാളികള്‍ക്ക് സ്വന്തം സ്‌ക്രിപ്റ്റില്‍ വലിയ വിശ്വാസമുണ്ടെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മലയാളം ഇന്‍ഡസ്ട്രി മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘മലയാള സിനിമ വളരെ റിയലിസ്റ്റിക്കാണ്. യഥാര്‍ത്ഥ കഥകളും വാല്യുകളും ട്രെഡിഷനും കള്‍ച്ചറുമാണ് സിനിമകളില്‍ ഉണ്ടാകുക. മലയാള സിനിമ ഒരിക്കലും മറ്റുള്ളവരില്‍ നിന്ന് കോപ്പി ചെയ്യാറില്ല. ഈ സിനിമാ മേഖല വളരെ ഓര്‍ഗാനിക്കാണ്.

ആളുകള്‍ മലയാള സിനിമയെയാണ് കോപ്പി ചെയ്യാന്‍ ശ്രമിക്കാറുള്ളത്. ഞാന്‍ ഇതുവരെ മറ്റു ഭാഷകളില്‍ നിന്ന് റീമേക്ക് ചെയ്ത മലയാളം സിനിമ കണ്ടിട്ടില്ല. അങ്ങനെയുള്ള സിനിമ മലയാളത്തില്‍ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എന്റെ അറിവിലില്ല, ഉണ്ടെങ്കില്‍ എന്നോട് പറയൂ. എനിക്ക് അത് ഷോക്കായിരിക്കും.

ഒരു മലയാള സിനിമയും മറ്റു ഭാഷകളിലെ സിനിമകളുടെ റീമേഡ് ആണെന്ന് എനിക്ക് തോന്നുന്നില്ല. മറ്റു ഭാഷകളില്‍ സൂപ്പര്‍ഹിറ്റ് ആയ സിനിമയാണെങ്കില്‍ പോലും മലയാളികള്‍ അത് ചെയ്യില്ല. കാരണം മലയാളികള്‍ക്ക് അവരുടെ സ്വന്തം സ്‌ക്രിപ്റ്റില്‍ വലിയ വിശ്വാസമുണ്ട്,’ റായ് ലക്ഷ്മി പറഞ്ഞു.


Content Highlight: Rai Lakshmi Says Malayalam Movies Never Copy Anyone

We use cookies to give you the best possible experience. Learn more