റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് റായ് ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും റായ് ലക്ഷ്മി ഭാഗമായിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ഡി.എന്‍.എ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മലയാളികള്‍ എല്ലായ്‌പ്പോഴും തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നാണ് താരം പറഞ്ഞാണ്. ഏത് ജോലി കൊടുത്താലും അത് വളരെ പെര്‍ഫെക്ടായി ചെയ്യാന്‍ കഴിയുന്നവരാണ് മലയാളികളെന്ന് റായ് ലക്ഷ്മി പറഞ്ഞു.
ഡാന്‍സായാലും പാട്ടായാലും സംവിധാനമായാലും എല്ലാം ചെയ്യാന്‍ കഴിയുന്ന വരാണ് മലയാളികളെന്നും ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരുള്ളത് മലയാളത്തിലാണെന്നും റായ് ലക്ഷ്മി പറഞ്ഞു. ഇത്രയും മള്‍ട്ടി ടാലന്റഡായിട്ടുള്ള ആളുകള്‍ ലോകത്തെവിടെയും ഉണ്ടാകില്ലെന്നും, മലയാളികളുടെ ജീനിന്റെ പ്രത്യേകതയാകും ഇതെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്? എന്ത് ജോലി ഏല്പിച്ചാലും അതൊക്കെ നല്ല ഗ്രെയ്‌സോടെ ചെയ്തു തീര്‍ക്കുന്നവരാണ് മലയാളികള്‍. ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട്.
കഴിഞ്ഞ 12 വര്‍ഷമായി ഞാനിത് കാണുന്നുണ്ട്. അവരോട് എന്ത് ജോലി പറഞ്ഞാലും അവരത് ചെയ്യും, പാട്ട് പാടാന്‍ പറഞ്ഞാല്‍ അതും, ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യുന്നവരാണ് മലയാളികള്‍. നന്നായി അഭിനയിക്കുന്നതിലും മികച്ച ടെക്‌നീഷ്യന്മാരുടെ കാര്യത്തിലും എല്ലാം മലയാളികള്‍ മികച്ചു നില്‍ക്കുന്നവരാണ്.
വിദ്യാഭ്യാസമുള്ള ഇന്റലിജന്റായിട്ടുള്ളവരിലും മലയാളികള്‍ തന്നെയാണ് മുന്നില്‍. മറ്റ് നാട്ടിലുള്ളവര്‍ ഇതിലൊന്നും മോശമാണെന്നല്ല, മലയാളികള്‍ കുറച്ചുകൂടി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഒരിക്കലും ഒന്നിനോടും നോ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന കാര്യമാണത്. അവരുടെ ജീനിന്റെ ഗുണമാകും അത്,’ റായ് ലക്ഷ്മി പറഞ്ഞു.
Content Highlight: Rai Lakshmi praises that Malayalis are multitalented