'വിധിയെ ബഹുമാനിച്ചുകൊണ്ട് പരസ്പര ഐക്യം നിര്‍ത്തണം';സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി
Ayodhya Verdict
'വിധിയെ ബഹുമാനിച്ചുകൊണ്ട് പരസ്പര ഐക്യം നിര്‍ത്തണം';സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 3:12 pm

ന്യൂദല്‍ഹി:അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടതി വിധിയെ ബഹുമാനിക്കണമെന്നും പരസ്പര ഐക്യം ഉണ്ടാകണമെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അയോധ്യ ‘പ്രശ്‌നത്തില്‍’ സുപ്രീം കോടതി വിധി വന്നിരിക്കുന്നു. വിധിയെ ബഹുമാനിച്ചു കൊണ്ട് പരസ്പര ഐക്യം നിലനിര്‍ത്തണം. ഇത് എല്ലാ ഇന്ത്യക്കാരുടെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും, സ്‌നേഹത്തിന്റെയും സമയമാണ്’ , എന്നാണ് രാഹുലിന്റെ ട്വീറ്റ്.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ഇതേ അഭിപ്രായവുമായി പ്രിയങ്കഗാന്ധിയും ട്വീറ്റു ചെയ്തിരുന്നു.
സുപ്രീം കോടതി വിധിയെ രാജ്യത്തെ എല്ലാ പൗരന്‍മാരും വിധിയെ ബഹുമാനിക്കണമെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജ്യത്തിന്റെസൗഹാര്‍ദ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നുമാണ് പ്രിയങ്ക ട്വീറ്റു ചെയ്തിരുന്നത്.