വയനാട്ടില്‍ മുന്നേറ്റം; അമേഠിയില്‍ രാഹുലിന്റെ വിധിയെന്ത്?
D' Election 2019
വയനാട്ടില്‍ മുന്നേറ്റം; അമേഠിയില്‍ രാഹുലിന്റെ വിധിയെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 11:31 am

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍    രാഹുല്‍ഗാന്ധിക്ക് വലിയ മുന്നേറ്റമാണ് . എന്‍.ഡി എഫ് സ്ഥാനാര്‍ത്ഥിയെ അപേക്ഷിച്ച് രാഹുല്‍ 123000 വോട്ടിന് മുന്നിട്ടുനില്‍ക്കുകയാണ്.

എന്നാല്‍ സ്ഥിതി മാറിമറിയുന്ന അവസ്ഥയാണ് രാഹുല്‍ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി നാലായിത്തിലധികം വോട്ടിന്റെ മുന്നേറ്റമാണ് ഉള്ളത്.

രാഹുല്‍ ഗാന്ധിക്ക് ഒരു വലിയ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഇതുവരെയുള്ള ഫലം വരുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്മൃതി വലിയ തിരിച്ചടി നേരിട്ട മണ്ഡലമായിരുന്നു അമേഠി.

എന്നാല്‍ യു.പി.എ ചെയര്‍പേര്‍സണ്‍ സേണിയാഗാന്ധി ആദ്യഘട്ടത്തില്‍ പിന്നോട്ട് പോയെങ്കിലും ഈ സമയത്ത റായ്ബറേലിയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

ആകെയുള്ള 542 സീറ്റില്‍ 326 സീറ്റിലും എന്‍.ഡി.എയാണ് മുന്നിട്ടു നില്‍ക്കുന്നത്. യു.പി.എ 104 ഉം മറ്റുള്ളവര്‍ 112 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. കേരളത്തില്‍ ഇതുവരെയും യു.ഡി.എഫ് മുന്നേറ്റമാണ്. 18 സീറ്റില്‍ യു.ഡി.എഫും 2 സീറ്റില്‍ എല്‍.ഡി.എഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്.
കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന മൂന്ന് മണ്ഡലങ്ങളായി വടകരയും ആലപ്പുഴയും പാലക്കാടും മാറുകയാണ്.