തോല്‍വിക്ക് ശേഷം ആദ്യമായി രാഹുല്‍ഗാന്ധി അമേത്തി സന്ദര്‍ശിക്കുന്നു
national news
തോല്‍വിക്ക് ശേഷം ആദ്യമായി രാഹുല്‍ഗാന്ധി അമേത്തി സന്ദര്‍ശിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 11:45 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി അമേത്തിയില്‍ സന്ദര്‍ശനത്തിനെത്തുന്നു. ജൂലൈ 10ന് പാര്‍ട്ടി പ്രവര്‍ത്തക യോഗത്തിനായാണ് രാഹുല്‍ എത്തുന്നത്.

55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയത്.

അമേത്തിയിലെ തോല്‍വി പഠിക്കാന്‍ സോണിയാ ഗാന്ധിയുടെ പ്രതിനിധി കെ.എല്‍ ശര്‍മ, എ.ഐ.സി.സി സെക്രട്ടറി സുബൈര്‍ ഖാന്‍ എന്നിവരടങ്ങിയ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എസ്പി, ബി.എസ്.പി പാര്‍ട്ടികളുടെ വോട്ടുകള്‍ രാഹുല്‍ഗാന്ധിയ്ക്ക് ലഭിക്കാതിരുന്നതാണ് തോല്‍വിയ്ക്ക് കാരണമായതെന്ന് സമിതി കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച ശേഷമാണ് രാഹുല്‍ വീണ്ടും അമേത്തിയിലെത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെല്ലായിടത്തും തകര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുകകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ പദവിയൊഴിഞ്ഞതെന്നാണ് വിലയിരുത്തല്‍.